കോവിഡ്-19 പടരുന്നത് തടയാൻ നല്ല ശുചിത്വം പാലിക്കണം. ഇത് നിങ്ങളെ സ്വയം രോഗം വരാതിരിക്കാൻ സഹായിക്കും. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ നന്നായി കൈകൾ കഴുകുക. ഇൻഡോർ ഇടങ്ങൾ വായു സഞ്ചാരമുള്ളതാക്കുക. മാസ്‌ക് ധരിക്കുക. സാനിറ്റൈസർ ഉപയോഗിക്കുക. ശുദ്ധമായ ഭക്ഷണംകഴിക്കുക.
കോവിഡിനെതിരെയുള്ള വാക്സിനേഷൻ എടുക്കുക. ഇത് SARS-CoV-2 അണുബാധ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗത്തിനെതിരെ ഫലപ്രദമായ സംരക്ഷണം നൽകുന്നു. വാക്സിനേഷൻ, വൈറസ് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയും കുറയ്ക്കുന്നു.