ഇറച്ചിയും മീനുമൊക്കെ ആഴ്‌ചകളോളം ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നവരാണ് പലരും. കോൾഡ് സ്‌റ്റോറേജിലും മറ്റും ഉപയോഗിക്കുന്ന ഡീപ് ഫ്രീസറാണെങ്കിൽ ഒരാഴ്‌ചവരെ ഇറച്ചിയും മീനും കേടാകാതെ സൂക്ഷിക്കാം. എന്നാൽ, വീട്ടിലെ ഫ്രീസറിൽ ഇറച്ചിയും മീനും അധികകാലം സൂക്ഷിക്കാൻ പാടില്ല. ഇടയ്‌ക്കിടെ ഫ്രീസർ തുറക്കുമ്പോൾ, തുറന്നുവച്ചിരിക്കുന്ന ഇത്തരം ഭക്ഷണസാധനത്തിൽ രോഗാണുക്കൾ പറ്റിപ്പിടിച്ചു വളരും.
ഇറച്ചിയും മീനുമൊക്കെ കഴുകി വൃത്തിയാക്കി നന്നായി പൊതിഞ്ഞു പാത്രത്തിൽ അടച്ചുവേണം ഫ്രീസറിൽ വയ്‌ക്കാൻ. വൃത്തിയാക്കാത്ത മീൻ ഫ്രീസറിൽ വയ്‌ക്കരുത്. ഫ്രീസറിൽനിന്ന് ഒരിക്കൽ എടുത്ത സാധനം വീണ്ടും തിരികെ വയ്‌ക്കരുത്. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കുകയും വേണം.