കാട മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ | quail eggs

അഞ്ചു കോഴിമുട്ടക്ക് പകരം ഒരു കാട മുട്ട
കാട മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ | quail eggs
quail eggs
Published on

കാടമുട്ട പോഷകസമ്പന്നമാണ്. ഇത്തിരിക്കുഞ്ഞനായ കാടപ്പക്ഷിയുടെ മുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിൽ ഏറെ മുന്നിലാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക് എന്നാണു പറയാറ്. ഗുണങ്ങള്‍ ഏറെ ഉണ്ടെന്ന് കരുതി കാട മുട്ട ധാരാളം കഴിക്കേണ്ടതില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം 4- 6 മുട്ട മാത്രം കഴിച്ചാൽ മതി. എന്തൊക്കെയാണ് കാടമുട്ടയുടെ ആരോഗ്യഗുണങ്ങള്‍ എന്നറിയാം.

കാടമുട്ടയില്‍ 13 ശതമാനം പ്രോട്ടീനും 140 ശതമാനം വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുണ്ട്. ആസ്മ, ചുമ എന്നിവ തടയാന്‍ ഉത്തമമാണ് കാടമുട്ട. വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും കാലറി തീരെ കുറവാണ്. അമ്പതുഗ്രാം കാടമുട്ടയില്‍ 80 കാലറി മാത്രമാണുള്ളത്. ജലദോഷം, പനി എന്നിവയ്‌ക്കൊക്കെ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത്‌ ഉത്തമമാണ്.

quail egg

അനീമിയ, ആര്‍ത്തവപ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം ഉചിതമാണ് കാടമുട്ട. പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങള്‍ രൂപപ്പെടാനും കാടമുട്ട കഴിക്കുന്നത്‌ സഹായിക്കും. ‌അയണ്‍ ധാരാളം അടങ്ങിയതിനാല്‍ സ്ത്രീകളിലെ ആര്‍ത്തവപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വർധിപ്പിക്കാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും.

ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറയുന്നത് ഹൃദ്രോഗം, രക്തസമ്മര്‍ദം, ആര്‍ത്രൈറ്റിസ്, പക്ഷാഘാതം, അർബുദം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇതു പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം.

കാഴ്ചശക്തി വര്‍ധിപ്പിക്കാനും ബുദ്ധിവളര്‍ച്ചയ്ക്കും വിശപ്പുണ്ടാകാനും കാടമുട്ട ഉത്തമമാണ്. കാടമുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്.

കോഴിമുട്ടയില്‍ ഇല്ലാത്ത Ovomucoid എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളമുണ്ട്. ഇതില്‍ ആന്റി-ഇന്‍ഫ്ലമേറ്ററിയും അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും. കോഴിമുട്ട അലര്‍ജി ഉള്ളവര്‍ക്ക് കാടമുട്ട നല്ലതാണ്.

Related Stories

No stories found.
Times Kerala
timeskerala.com