
പച്ചക്കറികൾക്കൊപ്പം പഴങ്ങൾ കൂടി ചേർക്കുമ്പോൾ സ്മൂത്തി കൂടുതൽ നന്നാവുന്നു
ഗ്രീൻ സ്മൂത്തി
ചീര –ഒരു പിടി
ആപ്പിള്‍ – 1 അരിഞ്ഞത്
വെള്ളരി – 1 അരിഞ്ഞത്
അര മുറി നാരങ്ങയുടെ നീര്
ഇഞ്ചി – 1 ഇഞ്ച്
അയണ്‍, കാത്സ്യം, ഫൈബർ എന്നിവ ധാരാളമുള്ള ഇലയാണ് ചീര. വൈറ്റമിനുകളാൽ സമ്പന്നമായതുകൊണ്ട് ആരോഗ്യത്തിന് എന്തുകൊണ്ടും ഉത്തമം. ആപ്പിളിലും വെള്ളരിയിലും ആന്റിഓക്സിഡന്റും വൈറ്റമിനുകളും ഉണ്ട്. നാരങ്ങ ഭാരം കുറയ്ക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ്. ഇഞ്ചിയും ദഹനം ശരിയായി നടത്തും.
സ്മൂത്തിയിൽ നട്സുകൾ ചേർക്കുന്നത് വിശപ്പ് കുറയാനും ആരോഗ്യഗുണങ്ങൾ കൂട്ടാനും സഹായിക്കും. വെള്ളം, പാൽ എന്നിവ ചേർത്തും സ്മൂത്തി തയാറാക്കാം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനോടൊപ്പം മധുരം കഴിക്കാനുള്ള താൽപര്യത്തെ കുറച്ചു നിർത്തും. പഞ്ചസാര അധികമായി ചേർന്ന പാനീയങ്ങൾക്കു പകരം സ്മൂത്തികൾ ഉപയോഗിക്കാം.
ഏത് സമയത്താണോ നിങ്ങൾക്കു കൂടുതല്‍ വിശപ്പ് അനുഭവപ്പെടുന്നത്, അപ്പോൾ ഭക്ഷണത്തിനു പകരം ഈ സ്മൂത്തി കുടിച്ചാൽ വിശപ്പ് പെട്ടെന്നു മാറുകയും അധിക കാലറി അകത്ത് പോകാതിരിക്കുകയും ചെയ്യും. പച്ചക്കറികൾക്കൊപ്പം പഴങ്ങൾ കൂടി ചേർക്കുമ്പോൾ സ്മൂത്തി കൂടുതൽ നന്നാവുന്നു. മധുരത്തിനു വേണ്ടി തേൻ, ഡേറ്റ് സിറപ്പ്, മേപ്പിൾ സിറപ്പ് എന്നിവ ഉപയോഗിക്കാം. തൈര്, അവക്കാഡോ, പീനട്ട് ബട്ടർ എന്നിവ ചേർത്താൽ കൂടുതൽ ക്രീമീ രീതിയിൽ സ്മൂ്ത്തി കിട്ടും.