

അടുക്കളകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിന് ചൂട് നൽകാനും, വേനൽക്കാലത്ത് ഉന്മേഷം നൽകാനും ഇഞ്ചി അനുയോജ്യമാണ്. ശരീരഭാരം കുറയ്ക്കുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക, ദഹനം മെച്ചപ്പെടുത്തുക തുടങ്ങിയവയ്‌ക്കെല്ലാം ഒറ്റമൂലിയാണ് ഇഞ്ചി.
ഇഞ്ചി ചായ ഉണ്ടാക്കാം
ഇഞ്ചി ഒരു ചെറിയ കഷണം തൊലി കളഞ്ഞ് ചതച്ചെടുക്കുക.
രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് ഇഞ്ചി കഷ്ണങ്ങൾ ചേർത്ത് വീണ്ടും 10 മിനിറ്റ് തിളപ്പിക്കുക.
ഈ പാനീയം ഒരു കപ്പിലേക്ക് അരിച്ചെടുക്കുക.
രുചിയും ആരോഗ്യ ഗുണങ്ങളും വർദ്ധിപ്പിക്കുന്നതിനായി തേൻ, നാരങ്ങ അല്ലെങ്കിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക.
ഇഞ്ചി ചായ ചൂടോടെയോ തണുപ്പിച്ചോ കുടിക്കാം.