പല സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് ക്രമം തെറ്റിയുള്ള ആർത്തവം. സ്ത്രീകളില്‍ 21 മുതല്‍ 35 വരെയുള്ള ദിവസങ്ങളില്‍ ആര്‍ത്തവം വരുന്നുണ്ടെങ്കില്‍ അത് സാധാരണമായാണ് കണക്കാക്കുന്നത്. ആര്‍ത്തവം 35 ദിവസത്തില്‍ കൂടുതല്‍ ക്രമം തെറ്റിയാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പഴങ്ങളും പച്ചക്കറികളും അടക്കമുള്ളവ കഴിച്ചാല്‍ ആര്‍ത്തവചക്രത്തെ കൂടുതല്‍ കൃത്യമാക്കാനും ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളെ ഒരു പരിധിവരെ കുറക്കാനും സാധിക്കും.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം കൃത്യമാക്കാന്‍ സഹായിക്കും. ആര്‍ത്തവ തിയതി അടുത്ത് കഴിഞ്ഞാല്‍ പപ്പായയും പൈനാപ്പിളും മറ്റും കഴിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം ഓറഞ്ച്, ചെറുനാരങ്ങ, കിവി, മാമ്പഴം എന്നിവയെല്ലാം ധാരാളം കഴിക്കാം.
പഴങ്ങള്‍ മാത്രമല്ല ഇഞ്ചിയും സ്ത്രീകള്‍ക്ക് ഏറെ ഗുണകരമായ ഭക്ഷണമാണ്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആര്‍ത്തവത്തെ കൃത്യമാക്കുന്നതിന് സഹായിക്കും. ഇത് ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദന കുറക്കാനും സഹായകരമാണ്.
മഹാ ഔഷധമാണ് നമ്മുടെ മഞ്ഞള്‍. അര്‍ബുദം മുതല്‍ മുഖകാന്തിക്ക് വരെ മഞ്ഞള്‍ ഔഷധമായി ഉപയോഗിക്കുന്നു. മഞ്ഞള്‍ ആര്‍ത്തവം പെട്ടെന്ന് വരുന്നതിനും ആര്‍ത്തവ സമയത്തെ വേദനകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കും. അതുപോലെ തന്നെ ആര്‍ത്തവം കൃത്യമാക്കുന്നതിനും മഞ്ഞള്‍ മികച്ചതാണ്. ഒരു ഗ്ലാസ് പാലില്‍ അല്‍പം മഞ്ഞളിട്ട് കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.
ശര്‍ക്കര വെള്ളം കഴിക്കുന്നതും ആര്‍ത്തവം കൃത്യമാവുന്നതിന് സഹായിക്കുന്നുണ്ട്. അല്ലെങ്കില്‍ ചൂടുവെള്ളത്തോടൊപ്പം ഒരു ചെറിയ കഷ്ണം ശര്‍ക്കര കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ശര്‍ക്കര വെള്ളത്തില്‍ ഒരു കഷ്ണം ഇഞ്ചി ഇട്ടു കഴിക്കുന്നതും നല്ലതാണ്.
ബീറ്റ്‌റൂട്ട് ആരോഗ്യ സംരക്ഷണത്തിന് മികച്ച ഒരു പച്ചക്കറിയാണ്. ഇതില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അനീമിയ പോലുള്ളവയ്ക്ക് പരിഹാരം കാണുന്നതിനും രക്തം പെട്ടെന്ന് ഒഴുകിപ്പോവുന്നതിനും സഹായിക്കുന്നു. മാത്രമല്ല ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ബീറ്റ്‌റൂട്ട് മികച്ചത് തന്നെയാണ്.