
കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. നമ്മളില്‍ പലരും അത് ശീലമാക്കിയിട്ടുണ്ട്. എന്നാല്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് പാല്‍ കുടിച്ചു നോക്കൂ. ഗുണങ്ങള്‍ നിരവധിയാണ് കാലുകളിലെ വേദന, തൈറോയിഡ്, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഉത്തമമാണ്.
മഞ്ഞൾ പാൽ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. വൻകുടൽ പുണ്ണ് ബാധിച്ചവർക്കും മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്. തൊണ്ടവേദനയ്ക്കും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുക വഴി ആശ്വാസം ലഭിക്കും. മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ആര്‍ത്തവ വേദനയ്ക്ക് മഞ്ഞള്‍പാല്‍ ഒരുത്തമ ഔഷധമാണ്. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുക വഴി ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും.
മഞ്ഞള്‍ പാല്‍ ഉണ്ടാക്കുന്ന വിധം
രണ്ട് നുള്ള് മഞ്ഞൾ
രണ്ടു നാര് കുങ്കുമപ്പൂവ്
രണ്ട് അണ്ടിപ്പരിപ്പ് (ചതച്ചത്)
ഒരു ബദാം (ചതച്ചത്)
ഒന്നര കപ്പ് പാൽ
ആവശ്യത്തിന് പഞ്ചസാര (മധുരം വേണ്ടവർ മാത്രം)
തിളപ്പിച്ച പാലിലേക്ക് ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി ചൂടോടെയോ അല്ലെങ്കില്‍ തണുത്ത ശേഷമോ കുടിക്കുക.