ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കാം ആരോഗ്യത്തോടെയിരിക്കാം | Gooseberry juice

ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്കാ ജ്യൂസ് കുടിക്കാം
Gooseberry juice
Published on

വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസ് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു പാനീയമാണ്. രോഗപ്രതിരോധശേഷിക്കും ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഹോർമോൺ സന്തുലനത്തിനും ഈ പാനീയം ഉത്തമമാണ്. ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്കാ ജ്യൂസ് കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങളറിയാം.

നെല്ലിക്കാ ജ്യൂസിലടങ്ങിയ ആന്റിഓക്സിഡന്റുകൾ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കാൻ സഹായിക്കും. ഇതുവഴി ഓർമശക്തിയും ബൗദ്ധിക പ്രവർത്തനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും മെച്ചപ്പെടും. ദിവസം മുഴുവൻ ഊർജം നിലനിർത്താൻ സഹായിക്കുന്ന ഈ പാനീയം കൂടിയാണിത്.

തൈറോയ്ഡിന്റെ പ്രവർത്തനം നിയന്ത്രിക്കാനും ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കാനും ഉപാപചയപ്രവർത്തനം നിയന്ത്രിക്കാനും നെല്ലിക്കാ ജ്യൂസ് സഹായിക്കും. നെല്ലിക്കാ ജ്യൂസ് ഒരു നാച്വറല്‍ ഡീടോക്സിഫയർ ആയി പ്രവർത്തിച്ച് ശരീരത്തിലെ ഉപദ്രവകാരികളായ വസ്തുക്കളെ പുറന്തള്ളും. നെല്ലിക്കാ ജ്യൂസിൽ ധാരാളം വൈറ്റമിൻ സി ഉണ്ട്. ഇത് ഇരുമ്പിന്റെ ആഗിരണത്തിന് സഹായിക്കും. സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കും.

വായിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ നെല്ലിക്കാജ്യൂസിന്റെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കും. മോണയിലുണ്ടാകുന്ന അണുബാധകളും ക്യാവിറ്റികളും അകറ്റാനും നെല്ലിക്കാ ജ്യൂസ് സഹായിക്കും.

നെല്ലിക്കാ ജ്യൂസിൽ വൈറ്റമിൻ എയും കരോട്ടിനോയ്ഡുകളും ഉണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തുകയും പ്രായമാകുന്നതു മൂലമുള്ള നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യും. ദീർഘനേരമുള്ള സ്ക്രീൻടൈം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ മികച്ച ഒരു പാനീയമാണ് നെല്ലിക്കാ ജ്യൂസ്.

Related Stories

No stories found.
Times Kerala
timeskerala.com