കൗമാരക്കാർക്ക് വേണ്ട ഭക്ഷണക്രമം | teenagers

മനുഷ്യന്റെ വളർച്ചയുടെ രണ്ടാംഘട്ടമാണ് കൗമാരം, ഈ ഘട്ടത്തിൽ കഴിക്കുന്ന പോഷകാഹാരം ഭാവിതലമുറയെ മെച്ചപ്പെടുത്തും
Food
Published on

മനുഷ്യന്റെ വളർച്ചയുടെ രണ്ടാംഘട്ടമാണ് കൗമാരം. ഈ ഘട്ടത്തിൽ കഴിക്കുന്ന പോഷകാഹാരം ഭാവിതലമുറയെപോലും മെച്ചപ്പെടുത്തും. ആരോഗ്യകാര്യത്തിലും ഡയറ്റിങ് കാര്യത്തിലുമെല്ലാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് കൗമാരക്കാരാണ്. വണ്ണം പാടില്ല, മെലിഞ്ഞിരിക്കണം എന്നതാണ് കൗമാരക്കാരുടെ ആവശ്യം. ഇതിനായി പല ഭക്ഷണങ്ങളും ഒഴിവാക്കാറുണ്ട്. ആവശ്യത്തിനുള്ള പോഷകങ്ങൾ ശരീരത്തിലെത്തിയില്ലെങ്കിൽ അനേകം രോഗങ്ങളിലേക്കായിരിക്കും ഇത് നിങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത്.

കൗമാരക്കാർക്ക് വേണ്ട ഭക്ഷണക്രമം

പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണത്തിലെ ഊർജ്ജം തലച്ചോറിന് ഉണർവേകുന്നു.

ഉച്ചഭക്ഷണത്തിൽ പച്ചക്കറികളും പ്രോട്ടീൻ അടങ്ങിയ പയറുവർഗങ്ങൾ മീൻ/ മുട്ട ഇവയിലൊന്നും ഉൾപ്പെടുത്തുക.

നാലുമണി പലഹാരങ്ങൾ ആവിയിൽ പുഴുങ്ങിയവയോ, അവൽ, പൊരി/ കടലമിഠായി തുടങ്ങിയവയോ ഉൾപ്പെടുത്തുക.

കൗമാരപ്രായക്കാരുടെ ഭക്ഷണത്തിൽ പാലും പാലുൽപ്പന്നങ്ങളും ഉൾപ്പെടുത്തണം. ഇത് എല്ലുകളുടെ ആരോഗ്യം ഉറപ്പാക്കും.

ഊർജം മാത്രം നൽകുന്ന സോഫ്റ്റ് ഡ്രിങ്ക്സുകൾ, പാനിയങ്ങൾ തുടങ്ങിയവ അമിതവണ്ണത്തിലേക്കും വിശപ്പില്ലായ്മയിലേക്കും നയിക്കും.

കൗമാരപ്രായക്കാരുടെ ഭക്ഷണത്തിൽ ഏകദേശം 200ഗ്രാം പച്ചക്കറികളും 100ഗ്രാം പഴവർഗങ്ങളും ദിവസവും ഉൾപ്പെടുത്തണം.

ഇരുമ്പു സത്തിന്റെ കുറവ് ഇല്ലാതാക്കാൻ ഇലക്കറികൾ മുട്ട, ഈന്തപ്പഴം, ഉണക്കമുന്തിരി, നട്സ്, എള്ള് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

പുറത്തുനിന്നുള്ള ഭക്ഷണം വല്ലപ്പോഴും മാത്രം കഴിക്കുക.

പലതരത്തിലുള്ള ധാന്യങ്ങളും പയറുവർഗങ്ങളും, വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുകയും നിരാഹാരവും അമിത ഭക്ഷണവും ഒഴിവാക്കുകയും വേണം.

വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുക. ദിവസവും അരമണിക്കൂർ ഏതെങ്കിലും കളികളിൽ ഏർപ്പെടുക.

Related Stories

No stories found.
Times Kerala
timeskerala.com