എല്ലാവരും ജീരകവെള്ളം കുടിക്കാറുണ്ട്. എന്നാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രതിവിധി ആണെന്ന് അറിയാമോ? നമ്മുടെ പാചകരീതികളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് ജീരകം. അത് നൽകുന്ന പ്രകൃതിദത്തമായ രുചിക്ക് പുറമെ, ജീരകത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇന്ത്യൻ വീടുകളിൽ പണ്ടുകാലം തൊട്ടേ ആളുകൾ കുടിക്കുന്ന ഒന്നാണ് ജീരകം ഇട്ട് തിളപ്പിച്ച വെള്ളം. ശരീരത്തിലെ ദുഷിപ്പുകൾ അകറ്റുവാൻ സഹായിക്കുന്ന ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയൊരു പ്രയോജനമാണ് ശരീരഭാരം കുറയ്ക്കാം എന്നത്.
ശരീരഭാരം കുറയ്ക്കുന്നതിന് ജീരക വെള്ളം ഒരു ജനപ്രിയ പരിഹാരമാണ്. കാരണം, ഇത് ഭാരം വേഗത്തിലും ആരോഗ്യകരമായ നിരക്കിലും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ശരീരത്തിൽ നിന്ന് മോശം കൊളസ്ട്രോൾ നീക്കം ചെയ്ത് നമ്മുടെ ശരീത്തിലെ കൊഴുപ്പിന്റെ അളവ് സന്തുലിതമായി നിലനിർത്തുകയും ചെയ്യുന്നു. ജീരകം പതിവായി കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ആരോഗ്യം നിലനിറുത്തുകയും ചെയ്യും.
ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ജീരകം ഇട്ട് രാത്രിയിൽ കുതിർത്തുവച്ച് പിറ്റേന്ന് രാവിലെ കുടിക്കുക.