രാജ്യത്ത് കോവിഡ് വർധന; 24 മണിക്കൂറിനിടെ ഏഴ് മരണം, ആകെ രോഗികൾ 4,866 | Covid

ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, 24 മണിക്കൂറിനിടെ 114 കോവിഡ് കേസുകൾ
Covid
Published on

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,866 ആയി. കേരളത്തിലും കോവിഡ് കേസുകളിൽ വർധനവുണ്ട്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 114 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, മഹാരാഷ്ട്രയിൽ മൂന്ന് മരണവും, ഡൽഹിയിലും കർണാടകയിലും രണ്ട് വീതം മരണങ്ങളും റിപോർട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശങ്ങ‍ൾ നൽകി കേന്ദ്രം. ഓക്സിജൻ, ബെഡുകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിർദേശിച്ചു. നിലവിൽ 4000ൽ അധികം കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com