
ഫൈബർ കൂടിയതും കാലറി കുറഞ്ഞതുമായ കാരറ്റ് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല സഹായിക്കുന്നത്. ചർമം തിളക്കമുള്ളതാവാനും കാരറ്റിന്റെ സവിശേഷതകൾ കാരണമാകും. ഓറഞ്ചിനാകട്ടെ പ്രതിരോധശേഷി കൂട്ടാനാകും. ഒപ്പം വൈറ്റമിൻ സിയും ഒരുപാടുണ്ട്. വൈറ്റമിൻ സി ഒരുപാടുള്ള മറ്റൊരു പഴമാണ് പൈനാപ്പിൾ. ദഹനത്തെ മെച്ചപ്പെടുത്തും. സ്മൂത്തിയിൽ ചേർക്കുന്ന ഇഞ്ചിയും ദഹനത്തെ ശരിയായി നടക്കാൻ സഹായിക്കുന്നവയാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ശരീരത്തിലെ നീർക്കെട്ട് കുറച്ച് കൊഴുപ്പ് കത്തിച്ചുകളയാൻ സഹായിക്കുന്നു.
ചേരുവകൾ
കാരറ്റ് – 1 മീഡിയം, ചെറുതായി അരിഞ്ഞത്
1 ഓറഞ്ചിന്റെ നീര്
പൈനാപ്പിൾ – അര കപ്പ്, ചെറുതായി അരിഞ്ഞത്
ഇഞ്ചി – 1 ഇഞ്ച്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഇവയെല്ലാം ഒരുമിച്ച് അരച്ചെടുത്ത് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്.