പോഷകഗുണങ്ങളാൽ സമ്പന്നമായ മുളയരി | Bamboo shoots

ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധിയായ പല രോഗങ്ങൾക്കും ഉത്തമ ഔഷധം കൂടിയാണ് മുളയരിക്കൊണ്ടുള്ള വിഭവങ്ങൾ
 Bamboo shoots
Published on

മുളയില്‍ നിന്നുണ്ടാകുന്ന പഴുത്ത പഴങ്ങളാണ് മുളയരിയെന്ന് പറയുന്നത്. പൂവിടല്‍ തുടങ്ങിയാല്‍ മുളയില്‍ വിത്തുകളുണ്ടാകും. ഇതുതന്നെയാണ് മുളയരിയായി ഉപയോഗിക്കുന്നത്. പലര്‍ക്കും മുളയരിയെക്കുറിച്ചും എങ്ങനെയാണുണ്ടാകുന്നതെന്നതിനെക്കുറിച്ചും ഏതുതരം മുളയില്‍ നിന്നാണ് അരി ലഭിക്കുന്നതെന്നതിനെക്കുറിച്ചും വ്യക്തമായി അറിയില്ല.

60 വര്‍ഷം മുതല്‍ 100 വര്‍ഷം വരെ ആയുസുള്ള മുളയില്‍ പൂക്കളുണ്ടാകുന്നത്, അത് നശിക്കാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ്. അതായത് ആയുസ് അവസാനിക്കാറാകുമ്പോഴാണ് മുളയരി ഉണ്ടാകുന്നത്. മുളയരി ഉപയോഗിച്ച് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പായസം, പൊങ്കല്‍, ഉപ്പുമാവ് എന്നിവ കൂടാതെ മാംസ വിഭവങ്ങളിലും മുളയരി ഉപയോഗിക്കാറുണ്ട്.

മുളയുടെ ഔഷധഗുണവും പരക്കെ പ്രചാരമുള്ളതാണ്. ചൈനയിലും മറ്റും മുളകൊണ്ട് ഉണ്ടാക്കുന്ന കഷായം പനിയും മറ്റും സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു. രക്തശുദ്ധീകരണം, നീര്, പനി, കഫക്കെട്ട്, ആസ്ത്മ, ചുമ, പക്ഷാഘാതം, ക്ഷയം, ശക്തിഹീനത എന്നിവയ്ക്കെല്ലാം ആയുർവേദത്തിൽ മുളയുടെ ഇല ഉപയോഗിക്കുന്നുണ്ട്.

ഔഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. ക്ഷാമകാലത്തും പൊതുവേ ജോലികൾ കുറവായ ജുൺ, ജൂലൈ മാസങ്ങളേയും അതിജീവിക്കാൻ വയനാട്ടിലെ സാധാരണക്കാരും ആദിവാസികളുമെല്ലാം ഒരുകാലത്ത് പ്രധാനമായി ആശ്രിയിച്ചിരുന്നത് മുളയരിയായിരുന്നു. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധിയായ പല രോഗങ്ങൾക്കും ഉത്തമ ഔഷധം കൂടിയാണ് മുളയരിക്കൊണ്ടുള്ള വിഭവങ്ങൾ.

Related Stories

No stories found.
Times Kerala
timeskerala.com