n
കുടവയറൊക്കെ കുറച്ച് ആലില വയര്‍ അല്ലേ നിങ്ങളുടെ സ്വപ്നം? മുളക് ചമ്മന്തി ഉണ്ടാക്കിയാലോ. എന്നാല്‍ നിങ്ങള്‍ എന്നും ഉണ്ടാക്കുന്ന മുളക് ചമ്മന്തിയല്ല ഇത്. കുടമ്പളി കൊണ്ടുള്ള സ്‌പെഷ്യല്‍ ചമ്മന്തിയാണ് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത്.
nn
ചേരുവകള്‍
nn
കുടമ്പുളി 2 നന്നായികഴുകി ചെറുതായി കീറി എടുക്കുക
nവറ്റല്‍മുളക് – 10
nചെറിയഉള്ളി – 15
nഅയമോദകം 1/4 ടീസ്പൂണ്‍
nകുരുമുളക് 1 ടീസ്പൂണ്‍
nവെളുത്തുള്ളി 3
nഇഞ്ചി ചെറിയ കഷ്ണം
nകറിവേപ്പില ഒരു കതിര്‍പ്പ്
nഇന്ദുപ്പ് ആവശ്യത്തിന്
nവെളിച്ചെണ്ണ ആവശ്യത്തിന്
nn
തയ്യാറാക്കുന്നവിധം
nn
പഴയരീതിയില്‍ മുളകും ഉള്ളിയും ചുട്ട് എടുത്തിട്ട് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് ചതച്ചു വെളിച്ചെണ്ണയില്‍ മൂപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതിനുസാധിക്കാത്തവര്‍ വളരെ കുറച്ചു വെളിച്ചെണ്ണയില്‍ മുളകും ഉള്ളിയും മറ്റുള്ള ചേരുവകളും വാട്ടി എടുത്തു അരകല്ലില്‍ അല്ലെങ്കില്‍ മിക്‌സിയില്‍ ചതച്ചെടുത്തു എണ്ണയില്‍ ഒന്നുകൂടി മൂപ്പിച്ചെടുക്കുക. വളരെ ടേസ്റ്റി ആണ്. പ്രസവശേഷം ഉപയോഗിക്കുന്നവര്‍ക്ക് എരിവില്ലാത്ത മുളകും കുരുമുളിന്റെ അളവ് കൂട്ടിയും ഈ ചമ്മന്തി തയാറാക്കാം.