തൊണ്ടവേദനയും ചുമയും പമ്പകടത്താം: ഈ നാല് പാനീയങ്ങള്‍ അറിഞ്ഞിരിക്കൂ

Published on

 n

തൊണ്ടവേദനയും ചുമയും നിത്യജീവിതത്തില്‍ സര്‍വ്വസാധാരണയായി കണ്ടുവരുന്ന രോഗമാണ്. ഇതിനു മരുന്ന് കഴിക്കേണ്ട ആവശ്യമില്ല.

nn

വീട്ടില്‍ നിന്നുതന്നെ മാറ്റിയെടുക്കാം. അതാകുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ഇത്തരം ചെറിയ രോഗങ്ങള്‍ക്കെങ്കിലും നിങ്ങള്‍ മരുന്നിനെ ആശ്രയിക്കാതിരിക്കൂ..Lemon-Ginger-Teaനാടന്‍ രീതികള്‍ പരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ല ആശ്വാസം ലഭിക്കും. ഈ പാനീയങ്ങള്‍ പരീക്ഷിച്ചുനോക്കൂ…

nn

1.രു കപ്പ് പാല്‍, അര സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് ഒരല്‍പം നെയ്യും ചേര്‍ക്കാവുന്നതാണ്. നെയ് ചേര്‍ക്കുന്നതിലൂടെ തൊണ്ടയിലുള്ള അസ്വസ്ഥതയ്ക്ക് ശമനമുണ്ടാകുന്നു.

nn

2.ഇഞ്ചി- പട്ട- ഇരട്ടിമധുരം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ചായയാണ് മറ്റൊരു പാനീയം. ഇവ മൂന്നും അല്‍പാല്‍പമെടുത്ത് പൊടിച്ചത് ഒരു സ്പൂണോളം ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കുക. 10 മിനുറ്റ് തിളപ്പിച്ച ശേഷം ദിവസത്തില്‍ രണ്ടോ മൂന്നോ നേരം കഴിക്കാവുന്നതാണ്.

nn

3.ഇഞ്ചിയിട്ട് ഉണ്ടാക്കുന്ന ചായ പൊതുവേ ഇടയ്ക്കിടെ നമ്മള്‍ കഴിക്കാറുള്ളതാണ്. ഇതും തൊണ്ടയ്ക്ക് വളരെ നല്ലതാണ്. അല്‍പം തേനും ചേര്‍ക്കാവുന്നതാണ്.tea4.പുതിനച്ചായയാണ് തൊണ്ടവേദനയും അസ്വസ്ഥതയും മാറാന്‍ ഉപകരിക്കുന്ന മറ്റൊരു പാനീയം. വെറുതെ വെള്ളം തിളപ്പിച്ച് അതിനകത്ത് പുതിനയിലകളിട്ട് അഞ്ച് മിനുറ്റ് വച്ച ശേഷം അത് കുടിക്കാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com