ആലൂ പൂരി ഉണ്ടാക്കിയാലോ.?

Published on

 ഉരുളക്കിഴങ്ങ്4 ജീരകം2 ടേബിള്‍ സ്പൂണ്‍ മൈദ6 കപ്പ് പച്ചമുളക്3 മുളകുപൊടി1 ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടിഅര ടേബിള്‍ സ്പൂണ്‍ മല്ലിയില എണ്ണ നെയ്യ് ഉപ്പ് ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ജീരകം എണ്ണ ചേര്‍ക്കാതെ വറുത്തെടുക്കുക. മൈദയില്‍ ഉടച്ച ഉരുളക്കിഴങ്ങ്, പച്ചമുളക്, മല്ലിയില, മസാലപ്പൊടികള്‍, ഉപ്പ്, ജീരകം എന്നിവ ചേര്‍ക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ചേര്‍ത്ത് പൂരി പാകത്തില്‍ കുഴച്ചെടുക്കണം. ഈ മാവ് അല്‍പം സമയം വയ്ക്കുക. ഇത് പിന്നീട് ചെറിയ ഉരുളകളാക്കി പൂരിയുടെ പാകത്തില്‍ പരത്തിയെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണയും നെയ്യും ചേര്‍ത്ത് തിളപ്പിച്ച് പൂരികള്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക. പൂരി ഇഷ്ടമുള്ള കറി ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

Related Stories

No stories found.
Times Kerala
timeskerala.com