
കേരളത്തിൽ ഉടനീളം നിരവധി ക്ഷേത്രങ്ങളുണ്ട് ഈ ക്ഷേത്രങ്ങൾക്കെല്ലാം പറയാനുണ്ടാകും ഒരുപാട് കഥകൾ (Medayil Sree Subrahmanya Swami Temple). ഈ കഥകൾ പലപ്പോഴും രസകരവും കേൾവിക്കാരേ പലപ്പോഴും അത്ഭുതപെടുത്തുന്നതും ആയിരിക്കും. സുബ്രമണ്യസ്വാമിയോടുള്ള അഗാധമായ ഭക്തി കാരണം ഒരു ഭക്തൻ ഒരു ക്ഷേത്രം തന്നെ പണികഴിപ്പിച്ച് കഥ, അതിരുകൾക്കപ്പുറമുള്ള വിശ്വാസത്തിന്റെ കഥ കൂടിയാണത്.
തിരുവനന്തപുരം – കൊല്ലം ജില്ലയിലെ അതിർത്തി പ്രദേശമായ പാരിപ്പള്ളി ഗ്രാമത്തിലാണ് മേടയിൽ സുബ്രമണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുകന്റെ തികഞ്ഞ ഭക്തനായിരുന്നു മേടയിൽ കൊച്ചു ചെറുക്കൻ വൈദ്യനാണ് ക്ഷേത്രം നിർമ്മിച്ചത് എന്ന് കാണാക്കപ്പെടുന്നു. ആരാധ്യ ദേവനോടുള്ള തീവ്രഭക്തിയുടെ പ്രീതികമാണ് മേടയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. മേടയിൽ കൊച്ചു വൈദ്യൻ പളനിയിലെ സുബ്രമണ്യ ക്ഷേത്രത്തിൽ പതിവായി സന്ദർശനം നടത്താറുണ്ട്. പക്ഷേ, പ്രായമേറിയതോടെ പലപ്പോഴും ക്ഷേത്രം സന്ദർശിക്കുന്നത് വളരെ ബുദ്ധിമുട്ടായി. എന്നാൽ തൻ്റെ പതിവ് സന്ദർശനം മുടക്കുവാൻ അദ്ദേഹം തയ്യാറായില്ല. ഇതോടെ മുരുകനായി സ്വന്തം നാട്ടിൽ ഒരു ക്ഷേത്രം നിർമ്മിക്കുവാൻ വൈദ്യൻ തീരുമാനിക്കുന്നു.
ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനു മുൻപ് വൈദ്യൻ ശ്രീനാരായണ ഗുരുവിനെ കണ്ടിരുന്നു എന്ന് പറയപ്പെടുന്നു. ക്ഷേത്രം നിർമ്മിക്കുന്നതിന് മുമ്പ്, വൈദ്യൻ ഗുരുവിൻ്റെ അനുഗ്രഹവും മാർഗനിർദേശവും തേടിയതായും. ഗുരുവിന്റെ ആത്മീയ വീക്ഷണവും ഉപദേശവും ക്ഷേത്ര രൂപകൽപ്പനയെ സാരമായി സ്വാധീനിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. പഴനിയിൽ നിന്നാണ് ക്ഷേത്രത്തിലെ സുബ്രഹ്മണ്യ വിഗ്രഹം കൊണ്ടുവന്നത്. 1850-1920 കാലഘട്ടത്തിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നത്. തൈപ്പൂയം മഹോത്സവമാണ് ക്ഷേത്രത്തിന്റെ പ്രധാന ഉത്സവം. കാവടി ആട്ടം, അഗ്നിക്കാവടി, പറവ കാവടി തുടങ്ങിയവ മറ്റു പ്രധാന വഴിപാടുകളാണ്. ഗണപതിയും ശിവനുമാണ് ക്ഷേത്രത്തിലെ മറ്റു രണ്ട് പ്രധാന പ്രതിഷ്‌ഠകൾ. ഈ ക്ഷേത്രം മനുഷ്യന്റെ വിശ്വാസത്തിൻ്റെയും ഇച്ഛാശക്തിയുടെയും പ്രതീകം കൂടിയാണ്.