ആരാണ് ആയത്തുള്ള അലി ഖമേനി? സ്വേച്ഛാധിപതിയായ ‘മനോരോഗിയോ’, അതോ മനഃശാസ്ത്രപരമായ യുദ്ധത്തിന്റെ വക്താവോ? | Israel-Iran War

ഇത് ആദ്യമായിട്ടല്ല ഒളിയറയിൽ നിന്നും ഖമേനി യുദ്ധ തന്ത്രങ്ങൾ മെനയുന്നത്‍. ഇപ്പോഴും മറഞ്ഞിരുന്നു വാക്പോരുകൾ തൊടുത്തുവിടുകയാണ് ആയത്തുള്ള അലി ഖമേനി.
ആരാണ് ആയത്തുള്ള അലി ഖമേനി? സ്വേച്ഛാധിപതിയായ ‘മനോരോഗിയോ’, അതോ മനഃശാസ്ത്രപരമായ യുദ്ധത്തിന്റെ വക്താവോ? | Israel-Iran War
Published on

ഇറാൻ്റെ സർവ്വാധികാരി, സ്വേച്ഛാധിപതി, അലി അയത്തുള്ള ഖമേനി (Ayatollah Ali Khamenei). ഹമാസ് ഇസ്രായേൽ യുദ്ധത്തിൻ്റെ സൂത്രധാരൻ (Israel-Iran War). ഇസ്രായേലിലെ ടെൽ അവീവിലേക്ക് ഇറാൻ്റെ 200 ഓളം ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതിന് പിന്നാലെ തങ്ങളുടേത് ദൈവത്തിൻ്റെ വിജയമെന്ന് ഉറക്കെ പ്രഖ്യാപിച്ചയാൾ .ഹീനമായ കൃത്യങ്ങൾ ചെയ്തുകൂട്ടിയതിന് ശേഷം ഇറാൻ്റെ ഏതോ കോണിലെ പാതാളതുരംഗത്തിൽ സ്വയം രക്ഷ പ്രാപിക്കുന്ന നേതാവ് . ഇത് ആദ്യമായിട്ടല്ല ഒളിയറയിൽ നിന്നും ഖമേനി യുദ്ധ തന്ത്രങ്ങൾ മെനയുന്നത്‍. ഇപ്പോഴും മറഞ്ഞിരുന്നു വാക്പോരുകൾ തൊടുത്തുവിടുകയാണ് ആയത്തുള്ള അലി ഖമേനി.

അതേസമയം , ഇസ്രായേലിന് നേരെ ഉണ്ടായ ആക്രമണത്തിന് തങ്ങൾ തക്കതായ തിരിച്ചടി നൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി .ഇസ്രായേലിലെ ടെൽ അവീവിലാണ് ഇറാൻ 200 ഓളം മിസൈൽ തൊടുത്തു വിട്ടത്.ഈ ആക്രമണത്തിൻ്റെ സൂത്രധാരൻ അലി ഖമേനി തന്നെയെന്ന് ഉറപ്പിക്കുകയാണ് ഇസ്രായേൽ. ഈ സമയവും ഏതോ ബങ്കറിനുള്ളിൽ ഒളിഞ്ഞിരിന്നുകൊണ്ട് ഓരോ യുദ്ധ തന്ത്രങ്ങൾ മെനയുകയാണ് ഖമേനി.

ഹമാസ് ഇസ്രായേൽ യുദ്ധത്തിൻ്റെ തുടക്കം മുതൽ തന്നെ എല്ലാ കോണുകളിൽ നിന്നും ചരടുകൾ മുറിക്കി വലിച്ചു കൊണ്ട്, ശത്രു ആരായാലും അവരുടെ സർവ്വ് നാശം കൊണ്ട് മാത്രം അടങ്ങുന്ന സൂത്രധാരനായ ഭരണാധികാരിയാണ് അലി ഖമേനി എന്നതിൽ തർക്കമില്ല. അത്രത്തോളം അപകടകാരി ആയതുകൊണ്ടാകാം ഡച്ച് രാഷ്ട്രീയത്തിലെ സർവ്വപ്രദാനിയായ ഗീക് വൈൽഡേഴ്സ്, അലി ഖമേനിയെ "dangerous maniac" അഥവാ 'അപകടാരിയായ ഭ്രാന്തൻ' എന്ന് വിശേഷിപ്പിച്ചത്.

ആരാണ് അലി ഖമേനി ?

ഇറാൻ എന്ന രാഷ്ട്രത്തിന്റെയും അവിടുത്തെ രാഷ്ടിയത്തിന്റെയും അധിപൻ, അതാണ് അയത്തുള്ള അലി ഖമേനി. കഴിഞ്ഞ നാൽപതു വർഷതിലേറെയായി ഇറാൻ്റെ പരമാധികാരിയാണ് ഖമേനി. 1989- ൽ ഇസ്ലാമിക്ക്‌ റിപ്പബ്ലിക്ക് സ്ഥാപക നേതാവ് അയത്തുള്ള റുഹോള ഖമേനിയുടെ മരണത്തിന് ശേഷം അധികാരത്തിലെത്തി .അലി ഖമേനിയുടെ അധികാര ഉയർച്ചയ്ക്ക് എതിരെ അന്ന് നിരവധി പ്രവർത്തകർ മുന്നോട്ടു വന്നെങ്കിലും ,ഇന്ന് ഇറാൻ്റെ മാത്രമല്ല പശ്ചിമേഷ്യയുടെ തന്നെ ശാന്തിയും സമാധാനവും ഖമേനിയെ ആശ്രയിച്ചിരിക്കുന്നു എന്ന സ്ഥിതിയിലേക്ക് അദ്ദേഹം വളർന്നു .ഇറാനിൽ സുപ്രധാന സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ കൊണ്ടുവന്നതം ഖമേനി തന്നെയാണ് . ഇറാനിലെ മാഷാദിൽ 1939 ന് വൈദിക കുടുംബത്തിൽ ജനിച്ച ഖമേനിയെ ആകർഷിച്ചത് മതപഠനത്തേക്കാൾ രാഷ്ട്രീയമായിരുന്നു .1978 – 79 ലെ ഇറാനിലെ ആഭ്യന്തര യുദ്ധത്തിലൂടെ അധികാര വളർച്ചെയിലേക്കെത്തി.അതിനുശേഷം, ഇറാൻ്റെ രാഷ്ട്രീയത്തിലും അതിൻ്റെ സായുധ സേനയിലും അദ്ദേഹം പിടിമുറുക്കുകയും, ഭരണ സംവിധാനത്തിനെതിരായ വെല്ലുവിളികളെ അടിച്ചമർത്തുകയും ചെയ്തു.

നിരവധി തവണ തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങളിൽ നിന്ന് എല്ലാം രക്ഷനേടിയ ഖമേനി ' ഇറാൻ്റെ ഉരുക്കു മനുഷ്യൻ ' എന്ന പേരിലും അറിയപ്പെടുന്നു . 2023 ഒക്ടോബർ മുതൽ ആരംഭിച്ച ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ വ്യക്തമായ രീതിയിൽ തന്നെ തന്ത്രങ്ങൾ മെനഞ്ഞതും ഖമേനി തന്നെയാണ്. പല്ലപ്പോഴും മറുവശത്തു സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുൻപുതന്നെ സ്വയം വിജയം പ്രഖ്യാപിക്കുന്നത് അദ്ദേഹത്തിൻ്റെ രീതിയാണ് .ഈ പ്രവണതയെ മനഃശാസ്ത്രപരമായി മാസ്റ്റർ ക്ലാസ്സെന്നു വിശേഷിപ്പിക്കുന്നു.ആയുധങ്ങൾ കൊണ്ട് ശത്രുവിനെ നേരിടുന്നതിനേക്കാൾ മനഃശാസ്ത്രപരമായി നേരിടുക എന്നതന്നാണ് ഖമേനിയുടെ വജ്രായുധം .ഇസ്രായേലിനെതിരായും ഇത്തരം തന്ത്രങ്ങൾ തെന്നെയാണ് ഖമേനി മെനയുന്നത് .ഇസ്രയേലിനെ നിയമവിരുദ്ധ ഭരണകൂടമെന്ന് പരാമർശിച്ചുകൊണ്ട് സഖ്യകക്ഷികളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും അകറ്റിനിർത്തുവാനുള്ള ഓരോ വഴിയും വിടാതെ തന്നെ പിന്തുടരുന്നുണ്ട് ഖമേനി .

ഹിസ്‌ബൊള്ളാഹ്, ഹമാസ് എന്നിവരെ മുൻനിരയിൽ നിർത്തി യുദ്ധ മുഖത്ത് ഇസ്രയേലിനെ തളർത്തുക എന്നത് തന്നെയാണ് ലക്ഷ്യം. മനശാസ്ത്ര പരമായി മാത്രമല്ല ഇറാൻ ഭരണകൂടം മാധ്യമങ്ങൾ മുഖന്തരാവും നിരന്തരമായി ഇസ്രായേലിനെ തകർക്കുവാൻ ഉരുക്കങ്ങൾ നടത്തുന്നുണ്ട് .ഒരുപക്ഷെ ഖമേനി യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടാകില്ല എന്നിരുന്നാലും ശക്തമായ അണിയറ നീക്കങ്ങൾ തന്നെയാണ് നടത്തിവരുന്നത് . അതിനാൽ തന്നെ ഇറാൻ എന്ന രാജ്യത്തിന്റെയും , അതിന്റെ അതിശക്തനായ ഭരണാധികാരിയുടെയും തന്ത്രങ്ങൾ എങ്ങനെയാണ് ഒരു രാജ്യത്തെത്തന്നെ ശ്മാശാനമാക്കി തീർക്കുന്നത് എന്ന് കാത്തിരുന്നു തന്നെ കാണാം.

Related Stories

No stories found.
Times Kerala
timeskerala.com