
ഗോൽകൊണ്ട കോട്ട (Golconda Fort) അവിസ്മരണീയമായ വാസ്തുവിദ്യയുടെയും പകിട്ടാർന്ന മനുഷ്യ കരവിരുതിന്റെയും നിത്യ വിസ്മയം. കോട്ടയിൽ എത്തി ചേരുന്നവരെ നൂറ്റാണ്ടുകൾ പഴക്കമുള്ള രാജ്യത്തിന്റെയും പൈതൃകത്തിന്റെയും സമയങ്ങളിലേക്കു കൂട്ടികൊണ്ടു പോകുന്നു. ഒരുകാലത്ത് വജ്രങ്ങളുടെ കലവറയും, നിരവധി നിധികളുടെ ശേഖരവുമായിരുന്ന ഇവിടെ ഇപ്പോൾ പ്രേതകഥളുടെയും, മരണത്തിന്റെയും, രക്തത്തിന്റെയും നിഗൂഢതകൾ മാത്രമാണ് അവശേഷിക്കുന്നുത്.കാഴ്ചക്കാർക്ക് മുൻപിൽ അവിശ്വസനീയമായ അനുഭൂതി തീർക്കുവാൻ ഗോൽകൊണ്ട കോട്ടയ്ക് കഴിയുന്നു, എന്നാൽ ആ അനുഭൂതിക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് ആരെയും ഞെട്ടിപ്പിക്കുന്ന കഥകൾ ആണ്. കോട്ടയുടെ വിശേഷണങ്ങൾ ഏറെയാണ് എന്നാൽ എണ്ണമറ്റ വ്യക്തികളുടെ ദാരുണമായ വിയോഗത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിലൊന്നെന്ന ഖ്യാതി നേടി. ഇന്ത്യയുടെ ഭൂതകാലത്തെ രൂപപ്പെടുത്തിയ ക്രൂരമായ സംഭവങ്ങളുടെ തെളിവാണ് കോട്ടയുടെ ഇരുണ്ട പൈതൃകം.
തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ നിന്നും പടിഞ്ഞാറ് ,ഹുസൈൻ സാഗർ തടാകത്തിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് ഗോൽകൊണ്ട കോട്ട സ്ഥിതിചെയുന്നത്. ആദ്യകാലങ്ങളിൽ കോട്ട അറിയപ്പെട്ടിരുന്നത് മങ്കൽ (Mankal) എന്ന് പേരിലായിരുന്നു.1143-ൽ പ്രതാപരുദ്ര രാജാവിൻ്റെ ഭരണകാലത്താണ് ഈ മൺ കോട്ട നിർമിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ കാകതീയ രാജവംശം പണികഴിപ്പിച്ച ഗോൽക്കൊണ്ട കോട്ട തുടക്കത്തിൽ ഒരു മൺ കോട്ടയായിരുന്നു. പല രാജാക്കന്മാരും രാജവംശങ്ങളും മാറി മാറി കീഴടക്കുകയും കോട്ടയിൽ ഉടനീളം മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
പിന്നീട് പതിനാറാം നൂറ്റാണ്ടിൽ കോട്ടയെ ഒരു ഗംഭീരമായ ശിലാനിർമ്മിതിയാക്കി മാറ്റിയത് കുത്തബ് ഷാഹി രാജവംശമായിരുന്നു. ഈ പ്രദേശത്തിൻ്റെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഹിന്ദു, മുസ്ലീം, പേർഷ്യൻ സ്വാധീനങ്ങളുടെ മിശ്രിതമാണ് കോട്ടയുടെ വാസ്തുവിദ്യ. പ്രസിദ്ധമായ ബാലാഹിസർ കവാടം (Bala Hissar Darwaza) ഉൾപ്പെടെ എട്ട് കവാടങ്ങളുള്ള കോട്ടയുടെ മതിലുകളും കോട്ടകളും 10 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. കോട്ടയുടെ രൂപകല്പനയിൽ നൂതന ജല പരിപാലന സംവിധാനങ്ങൾ, സങ്കീർണ്ണമായ കല്ലുകൾ, മനോഹരമായ പൂന്തോട്ടങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നു.
1518-ൽ കുത്തബ് ഷാഹി രാജവംശം അധികാരത്തിലെത്തിയതോടെ ഗോൽക്കൊണ്ട കോട്ടയുടെ ഇരുണ്ട ചരിത്രത്തിന് തുടക്കമായി. 1687-ൽ മുഗൾ സാമ്രാജ്യം കോട്ട പിടിച്ചടക്കുകയും, കുത്തബ് ഷാഹി രാജകുടുംബത്തെ ക്രൂരമായി കൂട്ടക്കൊല ചെയ്തതിന് കോട്ടയുടെ ചുവരുകൾ സാക്ഷിയായി. ഔറംഗസേബിൻ്റെ സൈന്യം ആരെയും ബാക്കി വയ്ക്കാതെ കൊന്നൊടുക്കി എന്നാണ് ചരിത്രം പറയുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 300-ലധികം രാജകുടുംബത്തിലെ അംഗങ്ങൾ കൊല്ലപ്പെട്ടു. അവരുടെ മൃതദേഹങ്ങൾ കോട്ടയുടെ മതിലുകൾക്കുള്ളിൽ ഉപേക്ഷിച്ചു. ഈ കൂട്ടക്കൊല കുത്തബ് ഷാഹി രാജവംശത്തിൻ്റെ ഭരണത്തിന് അന്ത്യം കുറിച്ചു. ഒരു രാജവംശത്തിന് തന്നെ അവസാനം കുറിച്ച ഈ കൂട്ടക്കൊല കോട്ടയുടെ ശപിക്കപ്പെട്ട പൈതൃകത്തിന് തുടക്കം കുറിച്ചു. കുത്തബ് ഷാഹി കൂട്ടക്കൊലയിൽ എത്ര മനുഷ്യർക്ക് ജീവൻ നഷ്ട്ടപെട്ടു എന്നതിന് വ്യക്തമായ കണക്കുകൾ ഇല്ല. എന്നാൽ രാജകുടുംബത്തിലുള്ളവരും പ്രജകളുമായി 7,000 മുതൽ 20,000 വരെ പേര് മരിച്ചു എന്ന് കണക്കാക്കപ്പെടുന്നു. ഈ കുട്ട കുരുതിയായിരുന്നു പിന്നീട് കോട്ടയിലെ ഓരോ ദുരനുഭവത്തിന്നും തുടക്കം കുറിച്ചത്. മുഗൾ രാജവംശത്തിന് ശേഷം തീർത്തും ഉപേക്ഷിക്കപ്പെട്ട പ്രേത ഭാവനമായി തീർന്നിരുന്നു ഇവിടം.
മുഗൾ സാമ്രാജ്യത്തിൻ്റെ ശക്തി ക്ഷയിച്ചപ്പോൾ, ഗോൽക്കൊണ്ട കോട്ട ക്രമേണ ഉപേക്ഷിക്കപ്പെട്ടു. ഒരിക്കൽ പ്രൗഢഗംഭീരമായ തലയുയർത്തി നിന്ന് ആ ഘടന തകർന്നു, അതിൻ്റെ പ്രതാപം മങ്ങി . പത്തൊൻപതാം നൂറ്റാണ്ടോടെ കോട്ട ഭൂതകാലത്തിൻ്റെ അവശിഷ്ടമായി മാറി. ഇരുപതാം നൂറ്റാണ്ടിൽ, ബ്രിട്ടീഷ് ഭരണകാലത്ത് കെട്ടിട നിർമ്മാണ സാമഗ്രികളുടെ ശേഖരണ കേന്ദ്രമായി കോട്ട ഉപയോഗിച്ചിരുന്നു.
നൂറ്റാണ്ടുകളിലുടനീളം, ദാരുണമായ സംഭവങ്ങളാലും വിശദീകരിക്കാനാകാത്ത മരണങ്ങളാലും കോട്ടയെ നിശബ്ദമാക്കിത്തീർത്തു. സന്ദർശകർ നിഗൂഢമായ രോഗങ്ങൾ ബാധിക്കുകയും , പരിക്കേൽക്കുകയും , മരണം പോലും സംഭവിച്ചതായി പറയപ്പെടുന്നു.പ്രേതരൂപത്തിലുള്ള ദൃശ്യങ്ങൾ, വിചിത്രമായ ശബ്ദങ്ങൾ, അട്ടഹാസങ്ങൾ, നിലവിളി എന്നിവയാൽ കോട്ടയുടെ അസാധാരണമായ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഗോൽക്കൊണ്ട കോട്ട ശപിക്കപ്പെട്ടതാണെന്ന് പലരും വിശ്വസിക്കുന്നു, അതിൻ്റെ ഇരുണ്ട ഊർജ്ജം മനുഷ്യരെ അവരുടെ മരണത്തിലേക്ക് ആകർഷിക്കുന്നു. വിചിത്രമായ സംഭവങ്ങളുടെ കഥകൾ പ്രദേശവാസികൾ വിവരിക്കുന്നുണ്ട്. ഇത് കോട്ടയുടെ കുപ്രസിദ്ധി ദൃഢമാക്കുന്നു.
മരണത്തിന്റെ പടിവാതിലായ കോട്ട
ഗോൽകൊണ്ട് കോട്ടയിൽ നിഗൂഢ സാഹചര്യങ്ങളിലും പല അസുഖങ്ങൾ കാരണവും അല്ലാതെയും നിരവധി മനുഷ്യർക്കു ജീവൻ നഷ്ടമായി. 2018-ൽ, ഒരു വിനോദസഞ്ചാരിക്ക് ദുരാത്മാവ് ബാധിച്ചതായി പറയപ്പെടുന്നു. 2018-ൽ തന്നെ രണ്ട് വിനോദ സഞ്ചാരികൾക്ക് ഹൃദയാഘാതത്തെ തുടർന്ന് ജീവൻ നഷ്ട്ടമായി. 2015 ൽ, ഒരു കൂട്ടം സുഹൃത്തുക്കളുടെ ക്യാമറയിൽ പ്രേതത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞു എന്നും പറയുണ്ട് . 2012ൽ ഒരു സന്ദർശകൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. 2013 ൽ രണ്ട് കുട്ടികൾ കോട്ടയുടെ വാട്ടർ ടാങ്കിൽ വീണ് മരണപ്പെട്ടു. കോട്ടയിൽ ആത്മഹത്യാ ചെയ്തവരുടെ കണക്കും ചെറുതല്ല. അകെ 23 പേർ ഗോൽകൊണ്ട കോട്ടയിൽ ആത്മഹത്യാ ചെയ്തതായി റിപ്പോർറ്റുകൾ പറയുന്നു .
കോട്ടയിൽ അലയുന്ന തരമതിയുടെ ആത്മാവ്
കുത്തബ് ഷാഹി രാജ്യസഭയിലെ നർത്തകിയായിരുന്ന തരമതിയുടെ പ്രേതകഥകൾ ഗോൽകൊണ്ട കോട്ടയിൽ പ്രശസ്തമാണ്. കോട്ടയുടെ പല നിലകളിലായി കരഞ്ഞും അട്ടഹസിച്ചു നടക്കുന്ന ഒരു സ്ത്രീ രൂപം. പലരും പറയുന്നത് രാജകാലത്തെ പോലെയുള്ള വസ്ത്രം ധരിച്ചു ഒരു നിഴൽ, കേട്ടാൽ ഭയക്കുന്ന അലർച്ചയും. ചരിത്രപരമായ വിവരണങ്ങളും നാടോടിക്കഥകളും അനുസരിച്ച്, ഗോൽകൊണ്ട പിടിച്ചെടുത്ത മുഗൾ സൈന്യം താരാമതി കൊല്ലപ്പെത്തിയെന്നു പറയപ്പെടുന്നു. താരമത്തി ഗാനസമല ചക്രവർത്തിക് ഏറെ പ്രീയപ്പെട്ട നിർത്തകി ആയിരുന്നു എന്നും പറയപ്പെടുന്നു.