ഡോക്ടർ ഡെത്ത് …. ‘മരണത്തിന്റെ മാലാഖ’യായ ഒരു ഡോക്ടർ; ജീവിതത്തിലേക്കു തിരികെ പിടിച്ചു കയറ്റേണ്ട കൈകൾ തന്നെ ജീവൻ അപഹരിച്ച കഥ | Dr. Harold Shipman

ഹരോൾഡ് ഷിപ്‌മാന്റെ കുറ്റകൃത്യങ്ങളുടെ പരമ്പര ആരംഭിക്കുന്നത് 1970 കളുടെ പകുതിയോടുകൂടിയാണ്. വിവാദങ്ങളോട് കുടി തന്നെയായിരുന്നു ഹരോൾഡ് ഡോക്ടർ ജീവിതം ആരംഭിക്കുന്നത്.
ഡോക്ടർ ഡെത്ത് …. ‘മരണത്തിന്റെ മാലാഖ’യായ ഒരു ഡോക്ടർ; ജീവിതത്തിലേക്കു തിരികെ പിടിച്ചു കയറ്റേണ്ട കൈകൾ തന്നെ ജീവൻ അപഹരിച്ച കഥ | Dr. Harold Shipman
Published on

"ഒരു നല്ല ഡോക്ടർ പ്രത്യാശയുടെയും രോഗശാന്തിയുടെയും പ്രതീകമാണ്" ഇവ നെൽസൺ മണ്ടേലയുടെ വാക്കുകളാണ്. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നാം നുമ്മടെ ജീവൻ ഡോക്ടർമാരുടെ കൈകളിൽ ഏൽപ്പിക്കുമ്പോൾ അവരുടെ മനസ്സിൽ നമ്മുടെ ജീവൻ തന്നെ അപഹരിക്കുവാനുള്ള ചിന്തയുണ്ടാകുമെന്ന്. ലോകത്തിലെ ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന കുപ്രസിദ്ധ സീരിയൽ കില്ലർ ഒരു ഡോക്ടറാണ് എന്ന് അറിയാമോ?. ഔദ്യോഗിക രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ മനുഷ്യരെ കൊലപ്പെടുത്തിയ കൊലപാതകി – ഹാരൾഡ് ഷിപ്മെൻ (Dr. Harold Shipman).

1970 മുതൽ 1998 വരെയുള്ള കലയളവിലായിരുന്നു തുടരെയുള്ള കൊലപാതകങ്ങളുടെ പരമ്പര. പോലീസ് റെക്കോർഡുകൾ പ്രകാരം 215 പേരെ കൊലപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. 215 എന്നത് പോലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഹാരൾഡിന്റെ മോഡസ് ഓപ്പറാൻഡിയുടെ അടിസ്ഥാനത്തിൽ 280-ഓ ഇതിനും മുകളിലാകാം ഇരകളുടെ എണ്ണം.

"ഡോക്ടർ ഡെത്ത്" എന്നറിയപ്പെടുന്ന ഹരോൾഡ് ഫ്രെഡറിക് ഷിപ്പ്മാൻ, സീരിയൽ കില്ലറായി ഇരട്ട ജീവിതം നയിച്ച ഒരു ബ്രിട്ടീഷ് ജനറൽ പ്രാക്ടീഷണറായിരുന്നു. മറ്റു സീരിയൽ കില്ലേഴ്സിനെ പോലെ തന്നെ ഹരോൾഡിന്റെ കൊലപാതക രീതികളും ഒരേപോലെയായിരുന്നു. വേദന സംഹാരിയായ ഡയമോർഫിൻ ഓവർഡോസ് ഇൻജക്ഷൻ നൽകിയിരുന്നു ഇരുന്നൂറിലധികം പേരെ ഈ നരാധമൻ കൊല്ലപ്പെടുത്തിയത്.

ഹരോൾഡ് രോഗികൾക്കിടയിൽ ഏറ്റവും പ്രിയങ്കരനായ ഡോക്ടറായിരുന്നു. അയാളുടെ നാട്ടിലും ഏറ്റവും ബഹുമാനപ്പെട്ട ഡോക്ടർ. ഓരോ കൊലയാളിയെയും കൊലപാതകത്തിലേക്ക് നയിക്കുന്ന ഒരു ഘടകം ഉണ്ടാകാം. എന്നാൽ ഹരോൾഡിനെ ഇത്രയും അധികം മനുഷ്യരുടെ ജീവൻ കവരുവാൻ എന്താണ് കാരണമെന്ന് വ്യക്തമല്ല. മുപ്പത് വർഷത്തോളം എങ്ങനെയാണ് ഒരു തെളുവും ഇല്ലാതെ ഒരു വ്യക്തിക്ക് ഇത്രയേറെ മനുഷ്യരെ കൊല്ലുവാൻ സാധിക്കുന്നത് എന്നതും ആശ്ചര്യം തോന്നുന്ന ഒന്നാണ്.

Dr. Harold Shipman
Dr. Harold Shipman

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

1946 ജനുവരി 14 ന് ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിൽ ഹരോൾഡ് ഫ്രെഡറിക് ഷിപ്പ്‌മാനും വെരാ ബ്രിട്ടനും മകനായി ഹരോൾഡ് ഷിപ്പ്മാൻ ജനിച്ചു. കുട്ടികാലം മുതലേ പഠനത്തിലും കായിക മേഖലയിലും ഒരുപ്പോലെ മിടുക്കനായിരുന്ന ഹരോൾഡ് ഏവർക്കും പ്രിയങ്കരനായിരുന്നു.

1963-ൽ, അവന് 17 വയസ്സ് മാത്രമുള്ളപ്പോൾ ശ്വാസകോശ അർബുദം ബാധിച്ച് അമ്മ മരണപ്പെട്ടു. അമ്മയുടെ മരണത്തിനു മുൻപ്പ് വരെ അമ്മയെ പരിച്ചരിച്ചിരുന്നത് ഹരോൾഡായിരുന്നു. അമ്മയ്ക്ക് എപ്പോഴൊക്കെ സഹിക്കാനാകാതെ വേദനയുണ്ടാക്കുമോ, അപ്പോഴെല്ലാം മോർഫിൻ നൽകിയിരുന്നത് ഹരോൾഡായിരുന്നു. അമ്മയെ ഒരുപ്പാട് സ്നേഹിച്ചിരുന്ന അവനിൽ അമ്മയുടെ പെട്ടന്നുള്ള മരണം ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിരുന്നു.

മരണ കെണിയുടെ തുടക്കം

ഹരോൾഡ് ഷിപ്‌മാന്റെ കുറ്റകൃത്യങ്ങളുടെ പരമ്പര ആരംഭിക്കുന്നത് 1970 കളുടെ പകുതിയോടുകൂടിയാണ്. വിവാദങ്ങളോട് കുടി തന്നെയായിരുന്നു ഹരോൾഡ് ഡോക്ടർ ജീവിതം ആരംഭിക്കുന്നത്. 1974-ൽ മെഡിക്കൽ സെൻ്ററിൽ ജനറൽ പ്രാക്ടീഷണറായിരുന്ന് ജോലി ചെയ്യ്തിരുന്നു, പക്ഷെ 1975-ൽ ലഹരിയായി ഉപയോഗിക്കാവുന്ന മരുന്ന് സ്വന്തം ഉപയോഗത്തിനായി വ്യാജ കുറിപ്പെഴുതിയതിന് ആശുപത്രിയിൽ നിന്നും പുറത്താക്കുകയും. തൽഫലമായി, ഹരോൾഡിന് 600 പൗണ്ട് പിഴ ചുമത്തുകയും, യോർക്കിലെ മയക്കുമരുന്ന് പുനരധിവാസ ക്ലിനിക്കിൽ കഴിയേണ്ടിയും വന്നു.

1977-ൽ പിന്നെയും ജനറൽ പ്രാക്ടീഷണറായി ചുമതലയേറ്റിരുന്നു. ഈ കാലഘട്ടം ഹരോൾഡിന്റെ തുടർന്നുള്ള കുറ്റകൃത്യങ്ങൾക്ക് അടിത്തറയിട്ടു. രണ്ടു നുറ്റാണ്ടുകളിലായി ഹരോൾഡ് നടത്തിയ ഹീനമായ കൊലപാതകങ്ങളുടെ ചുരുളഴിയുവാൻ തുടങ്ങിയത് 1998-ലാണ്. 1998 മാർച്ചിൽ ഹൈഡിലുള്ള ബ്രൂക്‌ സർജറി മെഡിക്കൽ സെന്ററിലെ ജനറൽ പ്രാക്ടീഷണറായിരുന്ന ലിൻഡ റെയ്നോൾഡ് തോന്നിയ ചെറിയൊരു സംശയമാണ് പിന്നീട് ഹരോല്ടിന്റെ പതനത്തിലേക്ക് നയിച്ചത്.

Dr. Harold Shipman
Dr. Harold Shipman

ഹരോൾഡ് ചികിത്സിച്ച രോഗികൾ മാത്രം ദൂരൂഹസാഹചര്യത്തിൽ മരണപ്പെടുന്നു. മരണപ്പെട്ടവരിൽ അധികവും പ്രായമായ സ്ത്രീകളായിരുന്നു. മരണകരണമായി രേഖപ്പെടുത്തിയിരുന്നത് വാർദ്ധക്യ സഹജമായ രോഗങ്ങൾ എന്നായിരുന്നു, മരണപ്പെട്ടവരുടെ ശരീരം കൂടുതലും ദഹിപ്പിച്ചതുമൊക്കെ ലിൻഡായിൽ സംശയത്തെ ഉണർത്തിയിരുന്നു. ലിൻഡയുടെ ആരോപണങ്ങളെ തുടർന്ന് ഹരോൾഡിനെതിരെ അന്വേഷണം ആരഭിച്ചിരുന്നു. എന്നാൽ ഹരോൾഡിനെതിരെ തെളിവുകൾ ഒന്നും തന്നെ ലഭിക്കാത്തത് കൊണ്ട് കേസ് അന്വേഷണം എങ്ങും എത്തിയില്ല. തുടർന്ന് ഏപ്രിൽ 17-ന് അന്വേഷണം അവസാനിപ്പിച്ചു.

അവസാന ഇര

ഡോക്ടർ എന്നതിലുപരി സമൂഹത്തിലെ ഉന്നതരുമായി ഹരോൾഡ് നല്ല ബന്ധം പുലർത്തിയിരുന്നു. അങ്ങനെയാണ് അദ്ദേഹം ഹൈഡിലെ മുൻ മേയറായ കാത്‌ലീൻ ഗ്രണ്ടിയെ കണ്ടുമുട്ടുന്നത്. 1998 ജൂൺ 24 ന് കാത്ലീലിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാത്ലീനെ അവസാനമായി കാണുന്നത് ഹരോൾഡായിരുന്നു. കാത്ലീലിന്റെ മരണം വാര്‍ധക്യസഹജമാണെന്നും വിലയിരുത്തിയതും ഹരോൾഡ് തന്നെയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികൾ യാതൊന്നും നടത്താതെ വളരെ പെട്ടന്ന് തന്നെ കാത്ലീന്റെ ശവം സംസ്കരിച്ചിരുന്നു. രക്തം പരിശോധിക്കുവാൻ എന്ന വ്യാജേനെ വീട്ടിൽ എത്തിയ ഹരോൾഡ് കാത്ലീന്റെ ശരീരത്തിൽ മോർഫിൻ കുത്തിവയ്യ്ക്കുകയിരുന്നു.

ഹരോൾഡിന്റെ വേട്ടയുടെ കഥ

കാത്ലീൻ മരണപ്പെട്ട കുറച്ചു ദിവസങ്ങൾക്ക് ശേഷം അവരുടെ മകളായ ആഞ്ജല വുഡ്രഫിന്റെ സുഹൃത്ത് കാത്ലീൻ തയാറാക്കിയ വിൽപത്രം കണ്ടുവെന്നും, അതിൽ കാത്ലീന്റെ സ്വത്തുക്കളുടെ അവകാശിയായി കാത്ലീനെ ചികിത്സിച്ച ഡോക്ടറായ ഹരോൾഡിന്റെ പേരിലായിരുന്നു. ഇതേ തുടർന്ന് ആഞ്ജല പോലീസിൽ പരാതി കൊടുക്കുന്നു, പരാതിയിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കാത്ലീന്റെ ശവ ശരീരം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി, ഇതോടുകൂടിയാണ് കാത്ലീന്റെ ശരീരത്തിൽ ഉയർന്ന അളവിൽ ഡയമോർഫിൻ (ഹെറോയിൻ) കണ്ടെത്തിയത്. കാത്ലീനെ ചികിത്സിച്ചിരുന്ന ഹരോൾഡിനു നേരെ അന്വേഷണം ആരംഭിച്ചു. പോലീസ് ഹരോൾഡിനെ ചോദ്യം ചെയ്യ്തിരുന്നു, എന്തിന്നാണ് കാത്ലീന് ഡയമോർഫിൻ കൊടുത്തത് എന്ന്, അതിനു ഹരോൾഡ് നൽകിയ മാറുപടി കാത്ലീൻ വേദനസംഹാരികളുടെ അടിമയായിരുന്നു എന്നാണ്. പക്ഷെ ഹരോൾഡിന്റെ മറുപടിയിൽ പോലീസ് തൃപ്തരായിരുന്നില്ല. വൈകാതെ ഹരോൾഡിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുവാൻ ആരംഭിച്ചിരുന്നു. കാത്ലീന്റെ വിൽപത്രത്തിൽ ഹരോൾഡിന്റെ വിരലടയാളം കണ്ടെത്തിയതോടെ പോലീസ് ഉറപ്പിച്ചിരുന്നു, കാത്ലീന്റെ മരണത്തിനു പിന്നിൽ ഹരോൾഡാണെന്ന്.

ഹരോൾഡിന്റെ ചികിത്സയിൽ മരിച്ച മറ്റ് രോഗികളുടെ മരണത്തെ കുറിച്ചും പോലീസ് അന്വേഷണം ആരംഭച്ചിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും വൃദ്ധരായിരുന്നു. അതിൽ പതിനഞ്ച് പേരുടെ മരണം ഒരുപോലെയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാരകമായ അളവിൽ ഡയമോർഫിൻ നൽകുകയും, രോഗികളുടെ മരണസർട്ടിഫിക്കറ്റുകളിൽ ഹരോൾഡ് സ്വയം ഒപ്പിടുകയും തുടർന്ന് അവരുടെ ആരോഗ്യനില മോശമാണെന്ന് സൂചിപ്പിക്കാൻ മെഡിക്കൽ രേഖകളിൽ കൃത്രിമം കാണിക്കുകയും ചെയ്യ്തിരുന്ന പാറ്റേൺ കണ്ടെത്തിയത്.

ഹരോൾഡിന്റെ കുറ്റകൃത്യങ്ങളുടെ വാർത്ത പുറത്തുവന്നതോടെ പോലീസ് സ്റ്റേഷനിലേക്ക് നിരവധി കോളുകൾ എത്തുവാൻ തുടങ്ങി. ഇവയെല്ലാം ഹരോൾഡിന്റെ ചികിത്സയിൽ മരണപ്പെട്ടവരുടെ ബന്ധുക്കളായിരുന്നു. അവസാനം പോലീസ് അന്വേഷണം കൊണ്ടെത്തിച്ചത്, രണ്ടു പതിറ്റാണ്ടുകളായി ഹൈഡിൽ നിന്നും ഗ്രേറ്റർ മാഞ്ചസ്റ്ററിലുമായി മരണപ്പെട്ടവരുടെ കേസുകൾ അന്വേഷിക്കുന്നതിലായിരുന്നു.

കൃത്യമായ ഇടവേളകിൽ നടത്തിയ കൊലപാതപരമ്പരകൾ. മരിച്ചവരിൽ അധികവും വൃദ്ധരായ സ്ത്രീകളായിരുന്നു. തുടർച്ചയായ ചോദംചെയ്യലിൽ താൻ ഒരു തെറ്റും ചെയ്യ്തിട്ടില്ല എന്നായിരുന്നു ഹരോൾഡിന്റെ വാദം. എന്നാൽ സാഹചര്യ തെളുവുകൾ അയാൾക്ക് എതിരായിരുന്നു. ഹരോൾഡിന്റെ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ സർക്കാർ ഒരു സമിതിയെ തന്നെ ഏർപ്പെടുത്തി.

നിയമത്തിന്റെ കുരിക്കിൽ ഡോക്ടർ

2000 ജനുവരി 31 ന്, ഹരോൾഡ് ഷിപ്പ്മാനെ 15 കൊലപാതകങ്ങൾക്കും വ്യാജരേഖ ഉണ്ടാക്കിയതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് ജീവപര്യന്തം തടവിന് കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ ജനറൽ മെഡിക്കൽ കൗൺസിൽ ഹരോൾഡിനെ മെഡിക്കൽ രജിസ്റ്ററിൽ നിന്ന് പുറത്താക്കി. സർക്കാർ രൂപീകരിച്ച സമിതി 200-ലധികം പേരുടെ മരണത്തിന് ഉത്തരവാദി ഹരോൾഡാണ്എന്ന് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ 71 സ്ത്രീകളും 47 പുരുഷന്മാരും, 41 മുതൽ 93 വയസ്സ് വരെയുള്ളവറം ഈ പട്ടികയിൽ ഉണ്ട്. വ്യക്തമായ തെളിവുകളുടെ അഭാവം കാരണം ഇരകളുടെ യഥാർത്ഥ എണ്ണം അനിശ്ചിതത്വത്തിലാണ്. ഓരോ വർഷവും ഹരോൾഡ് കൊലപ്പെടുത്തിയ ആളുകളുടെ എണ്ണം വർധിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പിടിക്കപ്പെടാതെ പിടിക്കപ്പെട്ട കൊലയാളി

അന്വേഷണത്തിന്റെ ഉടനീളം അയാൾക്കെതിരെ ഉയർന്ന ആരോപങ്ങൾ എല്ലാം അയാൾ നിരസിച്ചിരുന്നു. ആർക്കും ഒരു സംശയത്തത്തിനും ഇടയുണ്ടാക്കാതെ ഓരോ കൊലയും നടപ്പിലാക്കി. ചിലർ പറയുന്നത് ഇത്രെയും അധികം മനുഷ്യരെ കൊന്ന ഹരോൾഡ് മനപ്പൂർവ്വം പോലീസിന് മുന്നിൽ കിഴടങ്ങിയതാകാം എന്നാണ്.

ഒടുവിൽ ഹരോൾഡ് ഷിപ്പ്മാൻ വേക്ക്ഫീൽഡ് ജയിലിൽ തടവിലാക്കപ്പെട്ടു, 2004 ജനുവരി 13-ന്, ഷിപ്പ്മാൻ തൻ്റെ സെല്ലിൽ അയാൾ തൂങ്ങിമരിക്കുകയായിരുന്നു, 58-ാം ജനംദിനത്തിന് ഒരു ദിവസം മുൻപായിരുന്നു മരണം. ചെറുപ്പത്തിൽ ഹരോൾഡ് ഏറെ സ്നേഹിച്ചിരുന്ന അമ്മയുടെ മരണമാകാം ഇതൊനൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന്ചിലർ അഭിപ്രായപ്പെടുന്നു. എന്തുകൊണ്ടാകാം ഹരോൾഡ് ഇത്രയും അധികം മനുഷ്യരെ കരുണയുടെ ഒരു അംശം പോലും പ്രകടമാക്കാതെ കൊന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. അതുതന്നെയാണ് ഹരോൾഡ് ഷിപ്പ്മാൻ എന്ന മരണത്തിന്റെ ദേവതയുടെ വിജയുവും.

Related Stories

No stories found.
Times Kerala
timeskerala.com