
കൂടോത്രം,ആഭിചാരം, ചാത്തന്‍ സേവ ദൂർമന്ത്രവാദം… കേൾക്കുമ്പോൾ തന്നെ പേടിയും നടുക്കവും ഉണ്ടാക്കുന്നവ തന്നെയാണ് ഈ സംഭവങ്ങൾ (Mayong Village). ഇത്തരം കാര്യങ്ങളൊക്കെ സാമൂഹിക തിന്മക്ക്ളായി കണക്കാക്കപ്പെടുന്നു. നമ്മുടെ കേരളത്തിൽ കൂടോത്രത്തിന്റെയും ദൂർമന്ത്രവാദത്തിന്റെയും നിരവധി കഥകൾ നാം തെളിഞ്ഞും മറഞ്ഞും കേട്ടിട്ടുണ്ട്. അപ്പോഴൊക്കെയും മനസ്സിൽ തോന്നുന്നത് കാലം ഇത്രയൂം പുരോഗമിച്ചിട്ടും എങ്ങനെയാണ് ഇത്രയും പാകൃത രീതിയിൽ മനുഷ്യർക്ക് ജീവിക്കുവാൻ സാധിക്കുന്നത് എന്നായിരിക്കും. പക്ഷെ ഇതൊക്കെ വളരെ നിസാരമായി കണ്ട്, മന്ത്ര തന്ത്ര ആഭിചാരമൊക്കെയും നിത്യജീവിതത്തിന്റെ ഭാഗമാക്കി അത് വളരെ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന് ഒരു ഗ്രാമം ഉണ്ടായിരുന്നു നമ്മുടെ ഇന്ത്യയിൽ.
"മയോങ്" ഇന്ത്യയുടെ ദുര്‍മന്ത്രവാദത്തിന്റെ തലസ്ഥാനം എന്ന് അറിയപ്പെടുന്ന് ഗ്രാമം. ഒരുകാലത്ത് മയോങ് (Mayong) എന്ന് കേട്ടാൽ ആരും ഒന്ന് പേടിക്കുമായിരുന്നു. ഇവിടുത്തെ കാറ്റിനെയും മരങ്ങളെ വരെ പേടിച്ചിരുന്ന കാലം. ദൂർമന്ത്രവാദതിനും ആഭിചാരകർമ്മങ്ങൾക്കും അപ്പുറം നരബലിയുടെ കഥകളും നിരവധിയാണ്. ഇതൊന്നും കെട്ടുകഥയോ മുത്തശ്ശിക്കഥയോ അല്ല. ഒരു ഗ്രാമം മുഴുവനും ദൂരാചാരത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നതിന്റെ കഥയാണ്.
അസമിലെ മോറിഗാവ് ജില്ലയിലെ ബ്രഹ്മപുത്ര നദിയുടെ കരയിലാണ് മയോങ് ഗ്രാമം സ്ഥിതിചെയ്യുന്നത്. മയോങ് ഗ്രാമത്തിൽ പണ്ട് അയൽ ഗ്രാമവാസികൾ പോലും പോകാറില്ലായിരുന്നു. ഇതിനു കാരണം ഇവിടുത്തെ രക്തം മരവിപ്പിക്കുന്ന് ആചാരങ്ങൾ തന്നെയായിരുന്നു. എന്നാൽ മറ്റു നാടുകളിൽ നിന്നും ഈ ഗ്രാമത്തിക്ക് നിരവധിപേർ കൂടോത്രം,ആഭിചാരം, ചാത്തന്‍ സേവ ദൂർമന്ത്രവാദം എന്നി ദുഷ്കർമ്മങ്ങൾ ചെയുവാൻ വേണ്ടി മാത്രം എത്തിയിരുന്നു.
മയോങ്ങിൻ്റെ ചരിത്രം പത്താം നൂറ്റാണ്ടിലേതാണ്, താന്ത്രിക ആചാരങ്ങളിൽ പുരാതന വേരുകളുണ്ട്. 16-ാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനും ഇടയിൽ നരബലികൾ അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. ഇരകൾ പലപ്പോഴും പാവപ്പെട്ട ഗ്രാമീണർ, യാത്രക്കാർ അല്ലെങ്കിൽ പിടിക്കപ്പെട്ട ശത്രുക്കൾ എന്നിങ്ങനെ ആയിരുന്നു. പ്രാദേശിക ഐതിഹ്യങ്ങൾ ഗ്രാമത്തിൻ്റെ ഇരുണ്ട ഭൂതകാലത്തെ വിവരിക്കുന്നു. മയോങ്ങിലെ നാടോടിക്കഥകളിൽ നിറഞ്ഞിരിക്കുന്ന പേടിപ്പെടുത്തുന്ന കഥകൾ ഏറെയാണ്, മനുഷ്യനെ വേറെ രൂപത്തിലാക്കി മാറ്റിയതിന്റെയും, പലരുടെയും അപ്രതീക്ഷിത തിരോധാനം, പിശാചുക്കളെ മെരുക്കിയതുമായ കഥകൾ നിരവധിയാണ് പക്ഷെ ഇതൊക്കെ സത്യമാണോ അതോ വെറും കഥകൾ മാത്രമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രഗ്ജ്യോതിഷ്പൂരിനൊപ്പം (ആസാമിൻ്റെ പുരാതന നാമം) മഹാഭാരതം പോലുള്ള നിരവധി ഹിന്ദു പുരാണ ഇതിഹാസങ്ങളിൽ മയോങ് ഇടം പിടിച്ചിട്ടുണ്ട്. മയോങ് സാമ്രാജ്യത്തിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. അവർ കചാരി രാജ്യത്തിലേ വംശപരമ്പരയാണ് മയോങ് എന്ന് വിശ്വസിക്കപ്പെടുന്നു. മഹാഭാരതത്തിലെ ഭീമനും ഹിഡിംബയ്ക്കും ജനിച്ച അർദ്ധ രാക്ഷസനായ ഘടോത്കച്ചിൻ്റെ വംശത്തിൽ പെട്ടവരാണെന്നും അവർ വിശ്വസിക്കുന്നു. ഘടോത്കച്ചൻ മയോങ്ങിലെത്തിയെന്നും മന്ത്രവാദത്തിലൂടെ ശക്തി നേടിയെന്നുമാണ് കഥകൾ.
ബ്ലാക്ക് മാജിക്കിൻ്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും നിലവിലുണ്ട്. നേപ്പാളിലെ ഒരു രാജാവ് നൂറ്റാണ്ടുകൾക്ക് മുമ്പ് മാന്ത്രികവിദ്യ കൊണ്ടുവന്നതായും അഹോം രാജവംശത്തിൻ്റെ ഭരണകാലത്ത് ആ ആചാരങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും പറയപ്പെടുന്നു. മാന്ത്രികവിദ്യയുടെ കുപ്രസിദ്ധി കാരണം മയോങ്ങിനെ പലരും ഭയപ്പെട്ടിരുന്നതായി പറയപ്പെടുന്നു, കൂടാതെ അതുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവുമുണ്ട്. 1337-ൽ മുഹമ്മദ് ഷാ ആസാമിലെ അഹോം രാജ്യം പിടിച്ചടക്കാൻ 100,000 പേരുടെ സൈന്യത്തെ അയച്ചതായി പറയപ്പെടുന്നു, എന്നാൽ ഗ്രാമത്തിനുള്ളിൽ പ്രവേശിച്ച സൈന്യം എവിടേക്കെന്നില്ലാതെ അപ്രതീക്ഷിതമായി. മുഹമ്മദ് ഷാ അഹോം രാജവംശത്തെക്കാൾ പിടിച്ചിരുന്നത് മയോങിനെയും അവിടുത്തെ മന്ത്രവാദത്തിനെയും ആയിരുന്നു.
മയോങ്ങിലെ ജനങ്ങൾക്ക്, മന്ത്രവാദവും ബലിയുമെല്ലാം ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായിയിരുന്നു. അവർ ഇപ്പോഴും ദൈനംദിന പ്രവർത്തനങ്ങൾക്കായി മാന്ത്രികവിദ്യയെ ആശ്രയിക്കുന്നു. ഇപ്പോഴും ആളുകൾ തങ്ങളുടെ പൂർവികർഅനുഷ്ഠിച്ചു പോന്ന മന്ത്രവാദത്തെയും കൂടോത്രം,ആഭിചാരതെ കുറിച്ചുള്ള അവരുടെ വിശ്വാസങ്ങളിൽ മുറുകെ പിടിചിരിക്കുന്നു. ആരും ഉച്ചരിക്കുവാൻ പോലും പിടിച്ചിരുന്ന താന്ത്രിക വിദ്യകളും കർമ്മങ്ങളും മയോങ്ങിലെ ജനങ്ങൾ പാട്ടുപോലെ പാടിയിരുന്നു എന്ന് പറയുന്നുണ്ട്.
മനുഷ്യനെ മൃഗങ്ങളാക്കി മാറ്റാനും കടുവകളെ ഹിപ്നോട്ടിസ് ചെയ്യാനും കാളയെ തോളിൽ കയറ്റാനും ആളെ കൊല്ലാനും കഴിയുന്ന മന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു എന്നും പറയപ്പെടുന്നു. ഈ മന്ത്രങ്ങൾ കൈയെഴുത്തു പ്രതികളിൽ എഴുതി മയോങ്ങിലെ എല്ലാ വീടുകളിലും സൂക്ഷിച്ചിരിക്കുന്നു. പിന്നീട്, ഈ കൈയെഴുത്തുപ്രതികളിൽ ഭൂരിഭാഗവും ഒന്നുകിൽ കത്തിക്കുകയോ ബ്രഹ്മപുത്ര നദിയിൽ എറിയുകയോ ചെയ്യ്തതായി പറയപ്പെടുന്നു.
എന്നാൽ നിലവിൽ, ഈ കഴിവുകളുടെ നിഗൂഢ ആചാരങ്ങളും പൂർണ്ണമായും ശൂന്യമാണ്. പല കുടുംബങ്ങൾക്കും മന്ത്രവാദത്തെയും കുറിച്ചുള്ള അറിവ് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. എന്നാൽ പല വീടുകളും ഇപ്പോഴും അവരുടെ നാടൻ ഔഷധങ്ങൾ ഉപയോഗിച്ച് രോഗങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിക്കുന്ന മാന്ത്രികവിദ്യകൾ പരിശീലിക്കുന്നു. തങ്ങളുടെ മാന്ത്രികവിദ്യയും നിഗൂഢജ്ഞാനവും ഒരിക്കലും പുറത്തുനിന്നുള്ളവരെ പഠിപ്പിക്കരുതെന്ന ഉറച്ച വിശ്വാസമാണ് അവർ പുലർത്തിയിരുന്നു.
മയോങ്ങിലെ നരബലി
ശിവനെയും കാളിയെയും പ്രീതിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള താന്ത്രിക നരബലികളാണ് അനുഷ്ഠിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. മയോങ്ങിലെ നരബലിയിൽ 500-ലധികം ജീവൻ നഷ്ടപ്പെട്ടതായി കരുതപ്പെടുന്നു. മൂന്ന് പ്രാഥമിക തരത്തിലുള്ള നരബലി യാഗങ്ങൾ നിലവിലുണ്ടായിരുന്നത്. കാപാലിക (കാളിക്ക് തലയോട്ടി അർപ്പിക്കുക), ബാലി (സന്താനശേഷി ഉറപ്പാക്കൽ), നരബലി (സംരക്ഷണം തേടൽ). ഇരകൾ, പലപ്പോഴും ദരിദ്രരായ ഗ്രാമീണർ, യാത്രക്കാർ അല്ലെങ്കിൽ ബന്ദികൾ ആയിരുന്നു. ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെടുകയും ശിരഛേദം, ജീവനോടെ കത്തിക്കുക, മുങ്ങിമരിക്കൽ, ജീവനോടെ കുഴിച്ചിടുക തുടങ്ങിയ ക്രൂരമായ രീതികൾക്ക് വിധേയരാക്കപ്പെടുകയും ചെയ്തു.
കാളിപൂജ, ശിവരാത്രി, ദുർഗ്ഗാപൂജ തുടങ്ങിയ ആഘോഷവേളകളിൽ യാഗങ്ങളിലാണ് നടന്നിരുന്നത്. 1832-ൽ ബ്രിട്ടീഷുകാർ നരബലി നിരോധിച്ചു, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങലും യാഗത്തിന്റെ തകർച്ചയിലേക്ക് നയിച്ചു. ഒരുകാലത്ത് എവിടെ ഇങ്ങനെയായിരുന്നു എന്നാൽ ഇപ്പോൾ മയോങ്ങിലേക്ക് വരുന്ന സന്ദർശകരുടെ എണ്ണം ഏറെയാണ്. ദുര്‍മന്ത്രവാദത്തിന്റെ തലസ്ഥാനം ഇപ്പോൾ കഥകളിൽ മാത്രം അവശേഷിക്കുന്നു. എന്നിരുന്നാലും മറഞ്ഞിരുന്നു ആഭിചാരം ചെയ്യുന്നവർ ഇപ്പോഴും ഉണ്ട്.