This Content Is Only For Subscribers
1947 ജനുവരി 15, അൽപം തണുപ്പുള്ള പ്രഭാതമായിരുന്നു അത്. ബെറ്റി ബെർസിംഗ, അവളുടെ മൂന്ന് വയസ്സുള്ള മകളുമായി ലോസ് ഏഞ്ചൽസിലെ തെരുവിലൂടെ നടന്നു നീങ്ങുകയായിരുന്നു. നടക്കുന്നതിടയിൽ ബെറ്റിയുടെ ശ്രദ്ധ വഴിയോരത്ത് കണ്ട എന്തോ ഒന്നിൽ തടഞ്ഞു. ആദ്യ കാഴ്ച്ചയിൽ അത് തുണിക്കടയിലെ ഒരു ബൊമ്മയെ പോലെ അവൾക്ക് തോന്നി. പക്ഷെ, ബൊമ്മയെ രണ്ടായി വെട്ടി മുറിച്ച നിലയിലായിരുന്നു. കാണുവാൻ നല്ല വെള്ളനിറവും. അത് ബൊമ്മ തന്നെയാണോ എന്ന സംശയത്തിൽ ബെറ്റി പതിയെ അതിന്റെ അടുത്തേക്ക് നടന്നു നീങ്ങി. അപ്പോഴാണ് അതൊരു സ്ത്രീ ശരീരമാണ് എന്ന് മനസ്സിലാകുന്നത്. രണ്ടായി വെട്ടിമുറിക്കപ്പെട്ട ശരീരത്തിലെ കൈകൾ തലയ്ക്ക് മുകളിൽ 45 ഡിഗ്രി കോണിൽ ഉയർത്തി വച്ചിരിക്കുന്നു. കുടലുകൾ നിതംബത്തിനടിയിൽ തിരുകി വച്ച നിലയിലായിരുന്നു. അതൊരു സ്ത്രീ ശരീരമാണെന്ന് മനസ്സിലാക്കിയ ബെറ്റി ആകെ അമ്പരന്നു പോയി. ഉടൻ തന്നെ മകളെയും കൂട്ടി തിരികെ വീട്ടിൽ എത്തിയ അവൾ വിവരം പോലീസിനെ അറിയിക്കുന്നു.(The Black Dahlia Murder)
സംഭവ സ്ഥലത്ത് പോലീസ് എത്തിയപ്പോഴേക്കും ആ സ്ത്രീയുടെ ശവശരീരത്തിന് ചുറ്റും നിരവധി പേർ വട്ടം കൂടി നിൽക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിക്കുന്നു. പോലീസിന്റെ ആദ്യത്തെ ദൗത്യം ആരാണ് ആ സ്ത്രീ എന്ന് തിരിച്ചറിയുക എന്നതായിരുന്നു. തിരിച്ചറിയുവാൻ പോലും കഴിയാത്ത രീതിയിൽ ആ സ്ത്രീയുടെ മുഖം കുത്തി കിറി വികൃതമാക്കിയിരുന്നു. ആ സ്ത്രീയുടെ മരണ വാർത്ത കാട്ടുതീ പോലെ പടർന്നു. പത്രങ്ങൾ തന്നെ അവൾക്ക് ഒരു പേര് നൽകി; ‘ബ്ലാക്ക് ഡാലിയ’ (Black Dahlia).
ആരുടേതാണ് ആ മൃതദേഹം എന്ന് കണ്ടെത്തുവാനുള്ള നെട്ടോട്ടത്തിലായിരുന്നു പോലീസ്. ശവശരീരത്തിൽ നിന്നും ലഭിച്ച വിരലടയാങ്ങളുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടത് 22 കാരിയായ എലിസബത്ത് ഷോർട്ടാണ് (Elizabeth Short) എന്ന് തെളിയുന്നു. പോസ്റ്റ്‌മോർട്ടം സർജൻ പോലും എലിസബത്തിന്റെ ശവ ശരീരം കണ്ട് ഞെട്ടിയിരുന്നു. തീർത്തും നഗ്നമായ ശവശരീരം, രണ്ടു ഭാഗങ്ങളായി വെട്ടി മുറിച്ച്, രണ്ടു കൈകളും തലയ്ക്ക് മുകളിൽ കെട്ടിവച്ച നിലയിൽ, രണ്ടു ദിശയിലേക്ക് വലിച്ചു കീറിയ കാലുകളോടും ഉള്ളതായിരുന്നു. വായിൽ നിന്നും ചെവി വരെ കത്തി കൊണ്ട് വലിച്ചു കിറിയിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും ഒടിവുകളും ചതവും ഉണ്ടായിരുന്നു. ശവശരീരത്തിൽ ഒരു തുള്ളി രക്തം പോലും ബാക്കിയുണ്ടായിരുന്നില്ല. അവളുടെ ശരീരം ഉപേക്ഷിക്കുന്നതിന് മുൻപ് തന്നെ ശരീരത്തിലെ രക്തം മുഴുവൻ വലിച്ചെടുത്തിട്ടുണ്ടായിരുന്നു.
അമിതമായ രക്ത സ്രാവവും തലക്കേറ്റ അടിയുമായിരുന്നു എലിസബത്തിനെ മരണത്തിലേക്ക് തള്ളിവിട്ടത്ത്. എലിസബത്തിന്റെ കൈയുടെയും കാലിന്റെയും തുടയുടെയും മാംസങ്ങൾ വെട്ടി മാറ്റിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം അവൾക്ക് ജീവൻ നഷ്ട്ടപ്പെടുന്നതിന് മുൻപായിരുന്നു ശരീരത്തിൽ നിന്നും മാംസങ്ങൾ വെട്ടിമാറ്റിയത്. വായ കീറിയതും എലിസബത്ത് മരിക്കുന്നതിന് മുൻപ് തന്നെയായിരുന്നു. എലിസബത്തിന്റെ മലദ്വാരവും വികൃതമാക്കപ്പെട്ടിരുന്നു. അവളുടെ തന്നെ ജനനേന്ദ്രിയത്തിലെ മുടിയിഴകള്‍ മലദ്വാരത്തിൽ നിക്ഷേപിക്കപ്പെട്ടിരുന്നു. എലിസബത്തിന്റെ വലതു മാറിടത്തില്‍ നിന്ന് ചതുരത്തില്‍ ഒരു കഷ്ണം മാംസം മുറിച്ചെടുത്ത് അവളുടെ തന്നെ ജനനേദ്രിയത്തിൽ കുത്തികയറ്റി വച്ചിരുന്നു. ഒരു മനുഷ്യായുസിൽ അനുഭവിക്കാവുന്ന എല്ലാ വേദനകളും അവൾ അനുഭവിച്ചതായി പറയപ്പെടുന്നു. അവളുടെ ശരീരത്തെ കൃത്യമായി വെട്ടിമുറിക്കുന്നു. ശരീരത്തിന്റെ ഓരോ ഭാഗവും ഇത്രയും വ്യക്തമായി മുറിച്ചു മാറ്റണമെങ്കിൽ ശസ്ത്രക്രിയ അറിയാവുന്ന ഒരാളാണ് കൃത്യം നടത്തിയ എന്ന നിഗമനത്തിൽ പോലീസും എത്തിച്ചേരുന്നു.
കൊല്ലപ്പെട്ട എലിസബത്ത് ആരായിരുന്നു?
1924, ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ഹൈഡ് പാർക്കിലായിരുന്നു എലിസബത്ത് ഷോർത്തിന്റെ ജനനം. ഒരു സിനിമ നടിയാകണം എന്ന ആഗ്രഹത്തോടെയാണ് സ്വന്തം കുടുംബത്തെ വിട്ട് എലിസബത്ത് ലോസ് ഏഞ്ചൽസിൽ എത്തുന്നത്. എന്നാൽ സിനമയിൽ അഭിനയിക്കുവൻ അവസരം തേടി നടന്ന അവൾക്ക് അവസരങ്ങൾ ഒന്നും തന്നെ ലഭിക്കാതെ വന്നതോടെ പട്ടണത്തിൽ മറ്റു ചെറിയ ജോലികൾ ചെയ്ത അവൾക്ക് ജീവിതം തള്ളി നീക്കേണ്ടി വന്നു. അപ്പോഴും പ്രതീക്ഷകൾ കൈവിടാതെ എലിസബത്ത് ജീവിച്ചു. ഒടുവിൽ ആരുടെയോ കൊടിയ പീഡനങ്ങൾക്ക് വിധേയായി അവൾ മരണത്തിന് കിഴടങ്ങി.
പത്രത്തെ തേടിയെത്തിയ കൊലപാതകിയുടെ കത്ത്
എലിസബത്തിന്റെ കൊലയാളിയെ കണ്ടെത്തുവാനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു 40 ഓളം പോലീസുകർ. എന്നാൽ, നാടാകെ അന്വേഷിച്ചുവെങ്കിലും യാതൊന്നും അവർക്ക് കണ്ടെത്തുവാൻ സാധിച്ചില്ല. എലിസബത്തിന്റെ ശരീരം കണ്ടെത്തി കുറച്ചു നാളുകൾക്കുള്ളിൽ എക്സാമിനർ ദിനപത്രത്തെ തേടി ഒരു കത്ത് എത്തുന്നു. എലിസബത്തിന്റെ കൊലപാതകി എന്ന് സ്വയം വിശേപ്പിച്ചാണ് ആ കത്തിലെ വാചകങ്ങൾ തുടങ്ങുന്നത്. ആ കത്തിനോടൊപ്പം എലിസബത്തിന്റെ ജനന സർട്ടിഫിക്കറ്റ്, ബിസിനസ് കാർഡുകൾ, ഫോട്ടോഗ്രാഫുകൾ, കടലാസുകളിൽ എഴുതിയ പേരുകൾ, കവറിൽ മാർക്ക് ഹാൻസെൻ എന്ന പേര് കൊത്തിവച്ച ഒരു പുസ്തകം എന്നിവയുണ്ടായിരുന്നു. പത്രത്തിന് ലഭിച്ച ഈ വസ്തുക്കൾ എല്ലാം അവർ പോലീസിന് കൈമാറി. വിരലടയാളം കണ്ടെത്താതിരികുവാൻ ഈ വസ്തുക്കളിൽ എല്ലാം തന്നെ പെട്രോൾ ഒഴിച്ചിരുന്നു. എലിസബത്തിന്റേതെന്ന് സംശയിക്കുന്ന ആ പുസ്തകത്തിൽ 75 പുരുഷന്മാരുടെ പേരുകൾ ഉണ്ടായിരുന്നു.
പോലീസിന്റെ അന്വേഷണം ഈ പേരുകളുടെ അടിസ്ഥാനത്തിലേക്ക് നീങ്ങി. ആ പുസ്തകത്തിൽ പേരുണ്ടായിരുന്നവരെയെല്ലാം പോലീസ് ചോദ്യം ചെയ്യുന്നു. എലിസബത്തുമായി അവർക്കുള്ള ബന്ധത്തെ പറ്റി ചോദിച്ചപ്പോൾ അവർക്ക് പറയുവാൻ മറുപടി ഒന്നേ ഉണ്ടായിരുനുള്ളു. അവർ എലിസബത്തിനെ തെരുവിലോ ക്ലബ്ബിലോ വച്ചു കണ്ടുമുട്ടി. അവൾക്ക് പാനീയങ്ങളോ അത്താഴമോ വാങ്ങി നൽകി. പക്ഷേ ശാരീരിക ബന്ധത്തിൽ താൽപ്പര്യമില്ലെന്ന് അവൾ വ്യക്തമാക്കിയതിനു ശേഷം അവളെ പിന്നീട് അവർ ആരും തന്നെ കണ്ടിട്ടില്ല. ഇതോടൊപ്പം നിരവധി വൈദ്യവിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നു. അപ്പോഴും പോലീസിനെ പ്രതിയിലേക്ക് എത്തുവാൻ തക്ക തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
ആദ്യത്തേത് എന്ന പോലെ ഒരു കത്ത് കൂടി പോലീസിന് പിന്നെയും ലഭിക്കുന്നു. എന്നാൽ ഈ കത്തിൽ നിന്നും പോലീസിന് ചില വിരലടയാളങ്ങൾ ലഭിക്കുന്നുവെങ്കിലും പ്രതേകിച്ച് ഒരു ഉപയോഗവും അവിടെയും ഉണ്ടാവുന്നില്ല. എലിസബത്തുമായി ബന്ധമുള്ള പ്രതികൾ എന്ന് സംശയിക്കുന്ന ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നു. ഇവരിൽ പ്രതിയെന്ന് സംശയിച്ചിരുന്നത് റോബർട്ട് മാൻലിയായിരുന്നു. ജനുവരി 9 ന് റോബർട്ടായിരുന്നു എലിസബത്തിനെ അവസാനമായി കണ്ട വ്യക്തി. ജനുവരി 9 നായിരുന്നു എലിസബത്തിനെ അവസാനമായി അയാൾ കാണുന്നത്. അതിന് ശേഷം 1947 ജനുവരി 15 ന് ചേതനയറ്റ എലിസബത്തിന്റെ ശരീരമാണ് ലോകം കണ്ടത്ത്.
റോബർട്ടിനെ പോലീസ് തലങ്ങും വിലങ്ങും ചോദ്യം ചെയുന്നു. ഒടുവിൽ അയാൾ നിരപരാധിയാണ് എന്ന മനസ്സിലാക്കിയ പോലീസ് റോബെർട്ടിനെ വെറുതെ വിടുന്നു. പിന്നെയും നിരവധി പേരെ സംശയത്തിന്റെ നിഴലിൽ ചോദ്യം ചെയുന്നു. അപ്പോഴും വ്യക്തമായ യാതൊരു തെളിവും പോലീസിന് ലഭിക്കുന്നില്ല. ആര്, എന്തിനുവേണ്ടി എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ച് കൊണ്ട് ബ്ലാക്ക് ഡാലിയയുടെ കൊലപാതകം ഒരു കോൾഡ് കേസായി മാറി.
78 വർഷങ്ങ്ൾക്ക് ഇപ്പുറവും ഉത്തരം കിട്ടാത്ത നിരവധി നിഗൂഢ ചോദ്യങ്ങളുടെ ഉത്തരമായി എലിസബത്തിന്റെ മരണം. ഒരു ശരീരം ഇങ്ങനെയൊകെ വലിച്ചു കിറുവാൻ മാത്രം കൊലപാതകിക്ക് എലിസബത്തിനോട് തീർത്താൽ തീരാത്ത പക ഉണ്ടായിരുന്നിരിക്കാം. ലോകത്തിൽ കുപ്രസിദ്ധമായ കൊലപാതകങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ബ്ലാക്ക് ഡാലിയ എന്ന എലിസബത്തിന്റെ മരണവും.
Summary
The Black Dahlia Murder refers to the infamous 1947 unsolved homicide of Elizabeth Short, whose body was found mutilated in Los Angeles



