ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമ, നൂറ്റിയേഴോളം നാഗരൂപങ്ങളും; വിസ്മയിപ്പിക്കും ഈ ക്ഷേത്രം | Mukti Naga Temple

ലോകത്തിലെ തന്നെ വളരെ പ്രശസ്തമായ നാഗക്ഷേത്രമാണ് മുക്തിനാഗ ക്ഷേത്രം. മൈസൂറിന് സമീപം രാമോഹള്ളിയിലാണ് മുക്തി നാഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമ, നൂറ്റിയേഴോളം നാഗരൂപങ്ങളും; വിസ്മയിപ്പിക്കും ഈ ക്ഷേത്രം | Mukti Naga Temple
Published on

ഹിന്ദു മത വിശ്വാസപ്രകാരം നാഗങ്ങളെ ദൈവമായി കണക്കാക്കപ്പെടുന്നു. പ്രകൃതിയെയും പ്രകൃതി ശക്തികളെയും മനുഷ്യർ ദൈവമായി ആരാധിക്കുവാൻ തുടങ്ങിയ കാലം മുതൽ തന്നെ നാഗങ്ങളെയും ദൈവമായി കണക്കാക്കിയിരുന്നു (Mukti Naga Temple). പുള്ളുവൻ പാട്ടും, സർപ്പക്കാവും, സർപ്പാരാധനകളും, നാഗപൂജകളും ഒക്കെ നമമുടെ കേരളത്തിലും സജീവമായി നിലവിലുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇവയൊക്കെയും നമ്മുടെ സംസ്ക്കാരത്തിന്റെയും നിലനില്പിന്റെയും ഭാഗമായിരുന്നു. കലകളും കഥകളും ഏറെയാണ് സർപ്പാരാധനയുമായി നമ്മുടെ നാട്ടിനുള്ളത്, അതുപോലെ കേരളത്തിന്റെ അയൽ സംസ്ഥാനമായ കർണാടകയ്ക്കും ഉണ്ട് ഇത്തരത്തിൽ ചില ആരാധനകൾ. കർണാടകയിൽ 200 വർഷലേറെ പഴക്കമുള്ള ഒരു നാഗക്ഷേത്രമുണ്ട്, സവിശേഷതകൾ ഒരുപാടാണ് ഈ ക്ഷേത്രത്തിന്. ഈ ക്ഷേത്രത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമ സ്ഥിതി ചെയ്യുന്നത്.

മുക്തിനാഗ ക്ഷേത്രം

ലോകത്തിലെ തന്നെ വളരെ പ്രശസ്തമായ നാഗക്ഷേത്രമാണ് മുക്തിനാഗ ക്ഷേത്രം. മൈസൂറിന് സമീപം രാമോഹള്ളിയിലാണ് മുക്തി നാഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാഗരാജാവിന്റെ ഏകശിലാ പ്രതിമ ഇവിടെയാണ് ഉള്ളത്.

ഏഴ് തലകളുള്ള ഈ വിഗ്രഹത്തിന് ഏകദേശം 16 അടി ഉയരവും 36 ടൺ ഭാരവുമുണ്ട്. ഇതുകൂടാതെ, 107 നാഗപ്രീതിഷ്ട്ടകളും ഇവിടെയുണ്ട്.
ക്ഷേത്രം മുഴുവനായും നിർമ്മിച്ചിരിക്കുന്നത് കരിങ്കലിലാണ്. കൊത്തുപണികളാൽ ക്ഷേത്രം തീർത്തും ഒരു വിസ്മയിപ്പിക്കുന്ന അനുഭൂതി തന്നെയാണ് നൽകുന്നത്.

നേരത്തെ ഈ പ്രദേശം ജുഞ്ജപ്പ ഹയിലു എന്നറിയപ്പെട്ടിരുന്നു. ജുഞ്ജപ്പയാണ് സർപ്പദൈവമെന്ന് ഇവിടുത്ത പ്രേദേശവാസികൾ വിശ്വസിക്കുന്നത്. പ്രദേശത്ത് വസിച്ചിരുന്ന വലിയ പാമ്പാണ് പ്രദേശത്തെ സംരക്ഷിച്ചിരുന്നത് എന്ന മറ്റൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. നാഗക്ഷേത്രം 200 വർഷങ്ങൾക്കു മുൻപ് നിർമിക്കപ്പെട്ടതാണ്എങ്കിലും നിലവിലെ ക്ഷേത്രം പണിതിട്ട് അധികം വർഷങ്ങൾ ആകുന്നില്ല.

മുക്തി നാഗ ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷമായ ഘടകമാണ് ക്ഷേത്രത്തിനുള്ളിലെ മറ്റു ക്ഷേത്രങ്ങൾ. രേണുക യെല്ലമ്മ, ആദി മുക്ത നാഗ, പട്ടാളമ്മ, നരസിംഹ മൂർത്തി, സിദ്ധി വിനായക എന്നിവയാണ് മാറ്റ് പ്രതിഷ്ഠകൾ. പ്രധാന ക്ഷേത്രത്തിന് അടുത്തായി . നരസിംഹ സ്വാമി, ശിവൻ, സിദ്ധി വിനായകൻ, നീലാംബിക എന്നി ക്ഷേത്രങ്ങളുമുണ്ട്.

ക്ഷേത്രത്തിലെ പ്രധാന പൂജകൾ

നാഗപ്രതിഷ്ഠാ പൂജ

പണ്ഡിതന്മാരുടെ മാർഗനിർദേശപ്രകാരം നടത്തേണ്ട പ്രക്രിയയാണ് നാഗപ്രതിഷ്ഠാ. വഴിപാടുകൾ നടത്തി ഒരു പുണ്യസ്ഥലത്ത് കല്ലിൽ കൊത്തിയ ഒരു സർപ്പചിത്രം പ്രതിഷ്ഠിക്കുന്നതാണ് പ്രക്രിയ.

സർപ്പ സംസ്‌കാരം

ജാതകത്തിലെ സർപ്പദോഷം അകറ്റാനാണ് സർപ്പ സംസ്‌കാരം നടത്തുന്നത്. സർപ്പ സംസ്‌കാരം നാഗങ്ങളെ പ്രീതിപ്പെടുത്താനും മുൻ ജന്മങ്ങളിലോ ഈ ജന്മത്തിലോ പാമ്പിനെ കൊല്ലുന്നതിൻ്റെ ദോഷഫലങ്ങൾ ഇല്ലാതാക്കാനും സുഖജീവിതം നയിക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

അസ്ലേഷ ബലി പൂജ

സർപ്പദോഷം, നാഗദോഷം, കുജദോഷം, കാല സർപ്പദോഷം എന്നിവയിൽ നിന്നുള്ള ശമനത്തിനായി നടത്തുന്ന പ്രത്യേക പൂജയാണ് ആശ്ലേഷ ബലി. ഇത് അനാരോഗ്യം, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, സന്താനങ്ങൾക്കായും മറ്റു ജീവിത പ്രേശ്നങ്ങളൾ എന്നിവയിൽ നിന്നുള്ള ആശ്വാസം ഉറപ്പാക്കുന്നു. 'കുജദോഷം', 'കാലസർപ്പദോഷം' എന്നിവയാൽ കഷ്ടപ്പെടുന്നവരെ മോചിപ്പിക്കാൻ സുബ്രഹ്മണ്യ ഭഗവാൻ കഴിവുള്ളവനാണെന്ന് വിശ്വസിക്കപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com