ചിറാപുഞ്ചിയെ മറികടന്ന മൗസിൻറം – ലോകത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലം | Mawsynram

ഒരുപാട് കാലങ്ങളായി നമ്മൾ എല്ലാവരും വിശ്വസിച്ചത് ചീറാപുഞ്ചിയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന നാടെന്നായിരുന്നു.
ചിറാപുഞ്ചിയെ മറികടന്ന മൗസിൻറം – ലോകത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലം | Mawsynram
Published on

ചീറാപുഞ്ചിയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമെന്നാകും നമ്മളിൽ പലരും കരുതിയിട്ട് ഉണ്ടാവുക. എന്നാൽ ചീറാപുഞ്ചി അല്ലെങ്കിലോ?..ചീറാപുഞ്ചിയിൽ നിന്നും കിഴക് 16 കിലോമീറ്റർ അകലെ ഒരു കൊച്ചു പട്ടണമുണ്ട് മൗസിൻറാം (Mawsynram) ,ഈ കൊച്ചു പട്ടണത്തിലാണ് മഴ കാറ്റിനെ പോലെ പെയ്യുന്നത് . ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥനമായ മേഘാലയയുടെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ് ഈ കുഞ്ഞു പട്ടണം സ്ഥിതി ചെയുന്നത് .ഷില്ലോങ്ങിൽ നിന്നും ഏകദേശം 34 മൈൽ അകലെയാണ് മൗസിൻറം.

Photo courtesy: Amos Chapple
Photo courtesy: Amos Chapple

മഴ ഇഷ്ടമില്ലാത്തവരായി ആരുണ്ട് , മഴ ഒത്തിരി ഇഷ്ട്ടമുള്ളവർക്ക് ചേക്കേറാൻ പറ്റിയൊരിടം തന്നെയാണ് മൗസിൻറം. പ്രതിവർഷം 467 ഇഞ്ച് മഴ ഇവിടെ പെയ്യുന്നു. ഈ ശരാശരി വാർഷിക മഴയുടെ തോത്‌ കണക്കിലെടുതാണ് മൗസിൻറം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടുന്നത് . 2022 -ൽ ഒരു ദിവസം ആസാദാരണമായി 1003 മില്ലിലിറ്റർ മഴ വരെ ഇവിടെ രേഖപെടുത്തുകയുണ്ടായി.

Photo courtesy: social media
Photo courtesy: social media

പ്രകൃതി മനുഷ്യന് നൽകിയ അനുഗ്രഹമാണ് മൗസിൻറം. പച്ചപ്പു പുതച്ച ഖാസി മലനിരകളിലുടെ മൗസിൻറാമിനെ തഴുകി ഒഴുകുന്ന നോങ്സ്ലൂയിഡ് – ഉമിയം നദികൾ. മുളങ്കാടുകളും ഓർക്കിഡ് ചെടികളും നിറഞ്ഞ താഴവാരങ്ങൾ. ഭൂമിശാസ്ത്രപരമായി, സമുദ്രനിരപ്പിൽ നിന്ന് 1,430 മീറ്റർ (4,692 അടി) ഉയരത്തിലാണ് മൗസിൻറാം സ്ഥിതി ചെയ്യുന്നത്, ഖാസി കുന്നുകൾ അതിനെ ചുറ്റിപ്പറ്റിയാണ്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഊഷ്മളവും ഈർപ്പമുള്ളതുമായ വായു ഈ പ്രദേശത്തിൻ്റെ ഉപ ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയ്ക്കും അസാധാരണമായ ഉയർന്ന മഴയ്ക്ക് കാരണമാകുന്നു. ഭൂമധ്യരേഖയോട് ചേർന്നുള്ള ഗ്രാമം തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിൻ്റെ സഞ്ചാര പാതയിൽ ആയതു കൊണ്ട് ഈ പ്രേദേശത്ത് മഴ കൂടുതലായി പെയുന്നതിന് കാരണമാകുന്നു. 1861-ൽ, മൗസിൻറയിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിത്, ഒരു വർഷത്തിനുള്ളിൽ 26,000 മില്ലിമീറ്റർ (1,024 ഇഞ്ച്) മഴ പെയ്തതായാണ് രേഖകൾ പറയുന്നത് .

മൗസിൻറാമിലെ ഭൂപ്രകൃതി മഴ പോലെ തന്നെ അതിമനോഹരമാണ്. പച്ചപ്പ് നിറഞ്ഞ കാടുകൾ, പരുക്കൻ പാറമേടുകൾ , കുന്നുകൾ, തിളങ്ങുന്ന വെള്ളച്ചാട്ടങ്ങൾ, വളഞ്ഞുപുളഞ്ഞ നദികൾ,തെളിനീർ ഒഴുകും അരുവികൾ എന്നിവ മനോഹരമായ ഒരു കുളിർമ്മ സൃഷ്ടിക്കുന്നു. കാതിലക്കഴുകൻ (Red-headed Vulture),ബംഗാൾ തേവാങ്ക്( Bengal slow lorises),വിവിധയിനം ഓർക്കിഡുകൾ,കാട്ടുപൂവരശ് (Rhododendron) എന്നിങ്ങനെയുള്ള അപൂർവ ഇനം സസ്യജാലങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസകേന്ദ്രമാണ് ഈ പ്രദേശം. ഗ്രാമത്തിലെ മനോഹരമായ താഴ്‌വരകൾ, ഉയർന്ന പാറക്കെട്ടുകൾ, വളഞ്ഞുപുളഞ്ഞ റോഡുകൾ എന്നിവ മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുവാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും എത്തിച്ചേരേണ്ട ഒരിടം തന്നെയാണ് ഇവിടം.

Photo courtesy: social media
Photo courtesy: social media

മഴ മാത്രമാണ് ഈ കൊച്ചു ഗ്രാമത്തിനും അതീതമായി പെയ്യുന്നത്. ഈ കൊച്ചു പട്ടണത്തിൽ ആകെയുള്ള കുടുംബങ്ങളുടെ എണ്ണം 237 ആണ് , ജനസംഖ്യയാകട്ടെ 1337 ആണ്.ഇവിടുത്തെ ജനങ്ങളുടെ പ്രധന തൊഴിൽ കൃഷിയാണ്.വിനോദസഞ്ചാരം വളർന്നുവരുന്ന ഒരു വ്യവസായുമായി മാറിക്കൊണ്ടിരിക്കുകയാണ്. മൗസിൻറാം ഗുഹ, മൗസിൻറാം വെള്ളച്ചാട്ടം, ചിറാപുഞ്ചി, നൊഹ്കലികായ് വെള്ളച്ചാട്ടം, ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ എന്നിവയാണ് മൗസിൻറാമിലെയും പരിസരങ്ങളിലെയും പ്രധാന വിനോദസഞ്ചാര ആകർഷണങ്ങൾ. ഷില്ലോങ് കൊടുമുടി, എലിഫൻ്റ് വെള്ളച്ചാട്ടം, മൗലിനോംഗ് വില്ലേജ്, ഡാവ്കി നദി എന്നിവയാണ് മറ്റ് പ്രധാന സ്ഥലങ്ങൾ. ട്രെക്കിംഗ്, ഹൈക്കിംഗ്, ക്യാമ്പിംഗ്, പക്ഷിനിരീക്ഷണം, ഫോട്ടോഗ്രാഫി തുടങ്ങിയ സാഹസിക വിനോദങ്ങളക്ക് ഉചിതമായിടം കൂടിയാണ്. പരമ്പരാഗത ഖാസി വാസ്തുവിദ്യ, നാടോടി സംഗീതം, കരകൗശല വസ്തുക്കൾ എന്നിവയിൽ ഈ ഗ്രാമത്തിൻ്റെ സാംസ്കാരിക പ്രാധാന്യം പ്രകടവുമാണ്.

എല്ലാവർക്കും പൊതുവായി ഉണ്ടാകുന്ന ഒരു സംശയമായിരിക്കും എങ്ങനെയാണ് മൗസിൻറം ചീറാപുഞ്ചിയെ മറികടന്നത് എന്ന്.ഒരുപാട് കാലങ്ങളായി നമ്മൾ എല്ലാവരും വിശ്വസിച്ചത് ചീറാപുഞ്ചിയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന നാട് , ലോകത്തിൽ ഏറ്റവും ഈർപ്പമുള്ള സ്ഥലം.എങ്കിൽ അതൊക്കെ തെറ്റിദ്ധാരണകൾ മാത്രമായിരുന്നു. നാസയുടെ (NASA) പഠനമനുസരിച്ചു 1970 മുതൽ 2010 ലഭിച്ച മഴയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മൗസിൻറയിലാണ്.ബംഗാൾ ഉൾക്കടലിൻ്റെ സാമീപ്യം, ഖാസി മലനിരകളിലെ സ്ഥാനം, ഉയർന്ന ഉയരം എന്നിവ വർഷം മുഴുവനും മഴ പെയ്യുന്നതിന് കാരണമാകുന്നു.1985 – ലാണ് മൗസിറം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുന്നത് .സമീപ വർഷങ്ങളിൽ, സാഹസിക വിനോദസഞ്ചാരത്തിനുള്ള ഒരു കേന്ദ്രമെന്ന നിലയിൽ മൗസിൻറാം ജനപ്രീതി നേടിയിട്ടുണ്ട്. ട്രെക്കിങ്, ഹൈക്കിംഗ്, ക്യാമ്പിംഗ് , നിരവധി ടൂർ ഓപ്പറേറ്റർമാർ ഗൈഡഡ് ടൂറുകൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. മനുഷ്യനും പ്രകൃതിയും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് ഇവിടം.

Related Stories

No stories found.
Times Kerala
timeskerala.com