‘മരണം’ പതിയിരിക്കുന്ന അതി മനോഹരമായ ഒരു ഗുഹ; തൂവെള്ള പരലുകളാൽ നിറഞ്ഞ ക്രിസ്റ്റൽ ഗുഹയെക്കുറിച്ച് അറിയാം | Crystal caves

ഹൈഡ്രോതെർമൽ പ്രവർത്തനവും ധാതുക്കളുടെ ദീർഘകാല ഇടപെടലും ഉൾപ്പെടെയുള്ള ഭൂമിശാസ്ത്രപരമായ പ്രക്രിയകളിലൂടെയാണ് ക്രിസ്റ്റൽ ഗുഹ രൂപപ്പെട്ടത്. ഗുഹയിലെ സ്ഥിരമായ താപനില ധാതു സമ്പുഷ്ടമായ വെള്ളത്തിൻ്റെയും അതുല്യമായ ഘടനയാണ് പരലുകൾക്ക് വലിയ വലുപ്പത്തിലേക്ക് വളരുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചത്.
‘മരണം’ പതിയിരിക്കുന്ന അതി മനോഹരമായ ഒരു ഗുഹ; തൂവെള്ള പരലുകളാൽ നിറഞ്ഞ ക്രിസ്റ്റൽ ഗുഹയെക്കുറിച്ച് അറിയാം | Crystal caves
Published on

മെക്സിക്കോയിലെ ചിഹുവാഹുവയിലെ വരണ്ട ഭൂപ്രകൃതിയുടെ അടിയിൽ, ഒരു ഫാൻ്റസി നോവലിൽ നിന്ന് പറിച്ചെടുത്തതായി തോന്നുന്ന പ്രകൃതിദത്തമായ ഒരു അത്ഭുതമുണ്ട്, ആരെയും അതിശയിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം (Crystal caves). നൈക മൈനിലെ ഭീമാകാരമായ വെളുത്ത പരലുകൾ കൊണ്ട് നിറഞ്ഞ ക്രിസ്റ്റൽ ഗുഹ (Cave of the Crystals). വലിയ വെളുത്ത പരലുകൾ, വലിപ്പം പോലെ തന്നെ ചില്ലറക്കാരല്ല ഇവ. നമ്മുടെ ഭൂമിയിൽ അമ്പതിലധികം പരലുകൾ നിറഞ്ഞ ഗുഹകൾ ഉണ്ടെങ്കിലും, ഉള്ളതിൽ വച്ച് ഏറ്റവും ഉയരവും വലിപ്പവും കൂടിയ പരലുകൾ ഉള്ളത് മെക്സിക്കോയിലെ ക്രിസ്റ്റൽ ഗുഹയിലാണ്. പ്രകൃതിയുടെ മഹാ അത്ഭുതമായി നിലകൊള്ളുന്ന ഈ ഗുഹയ്ക്ക് സവിശേഷതകൾ ഏറെയാണ്.

നൈക്ക പർവ്വതനിരയുടെ താഴെയാണ് ക്രിസ്റ്റൽ ഗുഹ സ്ഥിതിചെയ്യുന്നത്. പർവ്വതത്തിന് 300 മീറ്റർ താഴ്ചയിലാണ് ഗുഹയുടെ സ്ഥാനം. 190 മീറ്റർ നീളവും, 5,000 മുതൽ 6,000 ക്യുബിക് മീറ്റർ അളവാണ് ഗുഹയുടേത്. ഗുഹയിൽ ആകെ മൊത്തം മൂന്ന് അറകളുണ്ട്. അതിൽ തന്നെ ഒരു അറ മറ്റു രണ്ട് അറകളെക്കാൾ ചെറുതാണ്. ലോകത്തിലെ ഏറ്റവും വലിയ പരലുകൾ ഈ പ്രധാന അറയിലാണ് ഉള്ളത്. ഗുഹയിലെ ഉയരം കൂടിയ പരലുകളിൽ ചിലത് 39 അടി നീളവും 55 ടൺ വരെ ഭാരവുമുള്ളതാണ്.

സെലനൈറ്റ് പരലുകളാണ് പ്രധാനമായും ഗുഹയിലുള്ളത്, ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രകൃതിദത്ത പരലുകളും ഇവ തന്നെയാണ്. ഏറ്റവും വലിയ പരലിന് 11.40 മീറ്റർ നീളമുണ്ട്, ഏകദേശം 5 ക്യുബിക് മീറ്റർ അളവും 12 ടൺ ഭാരവുമാണ് ഇതിന്. ഗുഹയുടെ മറ്റൊരു പ്രത്യേകത ഗുഹയിലെ താപനിലയാണ്. ഗുഹയുടെ പ്രധാന അറയിൽ നിന്ന് ഏകദേശം മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ വരെ താഴെ സ്ഥിതി ചെയ്യുന്ന ദ്രാവക മാഗ്മയാണ് ഗുഹയിലെ ചൂടിന് കാരണം. ഏകദേശം 58°C വരെ താപനില ഉയരാറുണ്ട്. എന്നിരുന്നാലും 90 മുതൽ 99% വരെ ഈർപ്പം ഗുഹയുടെ അന്തരീക്ഷത്തിൽ നിലനിൽക്കുകയും ചെയ്യുന്നു.

വടക്കൻ മെക്സിക്കോയിലെ നൈക്ക പട്ടണത്തിനടുത്തുള്ള രണ്ട് ഖനിത്തൊഴിലാളികളായ സഹോദരന്മാരായ ഹാവിയർ, എഡ്വേർഡോ മെൻഡസ് എന്നിവരാണ് 2000-ൽ ക്രിസ്റ്റൽ ഗുഹ കണ്ടെത്തിയത്. ലെഡ്, സിങ്ക്, വെള്ളി എന്നിവയുടെ ഉയർന്ന സാന്നിധ്യം നൈക്ക മലനിരകളിൽ ഉള്ളത് കൊണ്ട് തന്നെ ഖനനത്തിനായി നിരന്തര പരിശ്രമങ്ങൾ ഇവിടെ നടന്നിരുന്നു. ഒരു പുതിയ തുരങ്കം കുഴിക്കുന്നതിനിടെ, തൊഴിലാളികൾ ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി പരലുകൾ നിറഞ്ഞ മറ്റൊരു ഗുഹ കണ്ടെത്തുകയായിരുന്നു.

ഈ അസാധാരണമായ കണ്ടെത്തൽ ശാസ്ത്രലോകത്തെ ഞെട്ടിച്ചു, കാരണം ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ പരലുകൾ ആയിരുന്നു ക്രിസ്റ്റൽ ഗുഹയിൽ ഉണ്ടായിരുന്നത്. ഗുഹ അതിവേഗം ലോകശ്രദ്ധ നേടി, ഭൂമിശാസ്ത്രവും ധാതുശാസ്ത്രവും എന്നിവ ഉൾപ്പെടെ വിവിധ ശാസ്ത്ര മേഖലകളിൽ നിന്നുള്ള വിദഗ്ധർ പരലുകൾ പഠനവിഷയമാക്കി മാറ്റിയിരുന്നു.

ക്രിസ്റ്റൽ ഗുഹയുടെ രൂപീകരണം

ഹൈഡ്രോതെർമൽ പ്രവർത്തനവും ധാതുക്കളുടെ ദീർഘകാല ഇടപെടലും ഉൾപ്പെടെയുള്ള ഭൂമിശാസ്ത്രപരമായ പ്രക്രിയകളിലൂടെയാണ് ക്രിസ്റ്റൽ ഗുഹ രൂപപ്പെട്ടത്. ഗുഹയിലെ സ്ഥിരമായ താപനില ധാതു സമ്പുഷ്ടമായ വെള്ളത്തിൻ്റെയും അതുല്യമായ ഘടനയാണ് പരലുകൾക്ക് വലിയ വലുപ്പത്തിലേക്ക് വളരുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചത്. ഗുഹയ്ക്കുള്ളിലെ ഉയർന്ന താപനിലയും തീവ്രമായ ഈർപ്പവും പരലുകളുടെ നിലനിൽപ്പിന് വലിയ സ്വാധിനം ചെലുത്തുന്നുണ്ട്. ഗുഹയിലെ പരലുകൾ ജിപ്‌സം കൊണ്ടാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ഗുഹയിലെ തന്നെ ഏറ്റവും വലിയ സെലനൈറ്റ് പരലുകൾ അവയുടെ നിലവിലെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ 500,000 വർഷം പഴക്കം ഉണ്ടെന്നാണ് നിഗമനം.

മറ്റു പരലുകൾ ഉള്ള ഗുഹകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് മെക്സിക്കോയിലെ ക്രിസ്റ്റൽ ഗുഹ. ഗുഹയിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഗുഹയിലെ അത്യധികം ഉയർന്ന താപനില കാരണം പത്തു മിനിറ്റിൽ അധികം ഗുഹയിൽ നിൽക്കുവാൻ സാധിക്കുന്നതല്ല. പ്രത്യേകം രൂപകല്പന ചെയ്ത കൂളിംഗ് സ്യൂട്ട് ഉണ്ടെങ്കിൽ മാത്രമേ ഗുഹയിൽ പ്രവേശിക്കാൻ കഴിയൂ. പ്രത്യേക കൂളിംഗ് സ്യൂട്ടുകൾ ധരിച്ചാലും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും 30 മുതൽ 45 മിനിറ്റിലധികം ഗുഹയിൽ തങ്ങാൻ സാധിക്കാറില്ല. ഗുഹയുടെ പ്രധാന അറയിൽ നിന്ന് ഏകദേശം മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ വരെ താഴെ സ്ഥിതി ചെയ്യുന്ന ദ്രാവക മാഗ്മയാണ് ഗുഹയിൽ ചൂട് ഉണ്ടാക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com