ചോരമണക്കുന്ന കുച്ചി തുരങ്കങ്ങൾ; ഒരു ജനതയുടെ ചെറുത്തുനില്പിന്റെയും വ്യത്യസ്തമായ യുദ്ധതന്ത്രങ്ങളുടെയും ചരിത്രം | Cu Chi Tunnel

തുരങ്കങ്ങൾ എന്ന് കേൾക്കുമ്പോൾ കരുതും സാമാന്യ വലിപ്പത്തിലുള്ളതാകുമെന്ന്, എന്നാൽ വിയറ്റ്നാമിലെ കുച്ചി തുരങ്കങ്ങളിലൂടെ മുട്ടിൽ ഇഴഞ്ഞു മാത്രമെ മുന്നോട്ട് നീങ്ങുവാൻ സാധിക്കുള്ളൂ. ഇടുങ്ങിയ തുരങ്കങ്ങളാണ് ഇവ.
ചോരമണക്കുന്ന കുച്ചി തുരങ്കങ്ങൾ; ഒരു ജനതയുടെ ചെറുത്തുനില്പിന്റെയും വ്യത്യസ്തമായ യുദ്ധതന്ത്രങ്ങളുടെയും ചരിത്രം | Cu Chi Tunnel
Published on

ലോകത്തിലെ ഏറ്റവും വലിയ സാമ്രജ്യ ശക്തിയായിരുന്നു അമേരിക്ക. വിയറ്റ്നാം യുദ്ധം കൊടുംപിരികൊണ്ടിരുന്ന കാലത്താണ് യുദ്ധ മുഖത്തേക്ക് അമേരിക്കയുടെ കടന്നു വരവ് (Cu Chi Tunnel). അതോടെ വിയറ്റ്നാം തീർത്തും ഒരു യുദ്ധ ഭൂമിയായി മാറി. തുടരെയുള്ള അക്രമങ്ങളും പ്രത്യാക്രമണങ്ങളും. വിയറ്റ്നാമിന്റെ യുദ്ധ (Vietnam War) തന്ത്രങ്ങൾക്ക് മുന്നിൽ സാമ്രജ്യ ശക്തിയായ അമേരിക്കയുടെ ചുവടുകൾ ഓരോന്നായി പിഴക്കുവാൻ ആരംഭിക്കുന്നു.ഒളിഞ്ഞും തെളിഞ്ഞും വിയറ്റ്നാം യുദ്ധം ചെയ്തു, അവരുടെ പ്രാധന യുദ്ധതന്ത്രമായിരുന്നു ഗറില്ലാ യുദ്ധം രീതി (guerrilla warfare). ഒളിഞ്ഞിരുന്ന ശത്രുക്കളെ ആക്രമിക്കുകയെന്നത്… അത്തരം ഒളി യുദ്ധമുറകളിൽ അമേരിക്കൻ പട്ടാളത്തെ തകർക്കുവാൻ ഉപയോഗിച്ച പ്രധാന തുരങ്കമാണ് കുച്ചി തുരങ്കങ്ങൾ. രക്തത്തിന്റെ ഗന്ധം വമിക്കുന്ന ഈ തുരങ്കത്തിന് പറയുവാനുണ്ട് യുദ്ധത്തിന്റെയും ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും കഥകൾ.

തുരങ്കങ്ങൾ എന്ന് കേൾക്കുമ്പോൾ കരുതും സാമാന്യ വലിപ്പത്തിലുള്ളതാകുമെന്ന്, എന്നാൽ വിയറ്റ്നാമിലെ കുച്ചി തുരങ്കങ്ങളിലൂടെ മുട്ടിൽ ഇഴഞ്ഞു മാത്രമെ മുന്നോട്ട് നീങ്ങുവാൻ സാധിക്കുള്ളൂ. ഇടുങ്ങിയ തുരങ്കങ്ങളാണ് ഇവ. 250 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഈ വിപുലമായ തുരങ്ക ശൃംഖലയിൽ ഒളിഞ്ഞിരുന്നാണ് വിയറ്റ് കോംഗ് എന്ന വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് സായുധ സേന അമേരിക്കൻ സേനയെ തറ പറ്റിച്ചത്. തെക്കൻ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിക്ക് സമീപമാണ് കുച്ചി തുരങ്കങ്ങൾ സ്ഥിതിചെയ്യുന്നത്. വിയറ്റ്നാം യുദ്ധസമയത്ത് വിയറ്റ്നാമീസ് ജനതയുടെ ചാതുര്യത്തിന്റെയും പ്രതിരോധശേഷിയുടെയും ശ്രദ്ധേയമായ തെളിവാണ് ഈ തുരങ്കങ്ങൾ.

1940 കളുടെ അവസാനത്തോടെയാണ് കുച്ചി തുരങ്കങ്ങൾ നിർമ്മിക്കപ്പെട്ടത്. 1950 കളിലും 1960 കളിലും തുരങ്കങ്ങൾ വിപുലീകരിക്കപ്പെട്ടു. ഒന്നാം ഇന്തോ-ചൈന യുദ്ധത്തിൽ വിയറ്റ്നാം നിർമ്മിച്ച ഈ തുരങ്കങ്ങൾ പിന്നീട് 1960 കളിൽ വിയറ്റ് കോംഗ് അവരുടെ ഗറില്ലാ യുദ്ധതന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനായി പരിഷ്‌കരിക്കുകയും വിപുലീകരിക്കുകയും ചെയ്തു. മറ്റ് യന്ത്രങ്ങളുടെ സഹായമില്ലാതെ കൈ ഉപകരണങ്ങൾ ഉപയോഗിച്ചാണ് തുരങ്കങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കളിമണ്ണിലൂടെയാണ് ഈ ഭൂഗർഭ പാതകൾ കൊത്തിയെടുത്തത്.

ശത്രുശക്തികളിൽ നിന്ന് മറഞ്ഞിരിക്കാൻ അനുവദിക്കുന്ന തരത്തിൽ ഇടുങ്ങിയ രീതിയിലാണ് തുരങ്കങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുരങ്കത്തിന്റെ ചില ഭാഗങ്ങളിൽ 10 മീറ്റർ വരെയാണ് താഴ്ച്ച. വിവിധ ആവശ്യങ്ങൾക്കായി ഒന്നിലധികം നിലകളുമുണ്ട്. താമസസ്ഥലങ്ങൾ, അടുക്കളകൾ, സംഭരണ മുറികൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവപോലും ഉണ്ടായിരുന്നു. ഈ തുരങ്കങ്ങൾ വ്യോമാക്രമണത്തിൽ നിന്നും, ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും വിയറ്റ്നാം സേനയക്ക് സംരക്ഷണം നൽകിയിരുന്നു. ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് പോകുന്നതിന് വേണ്ടിയും തുരങ്കങ്ങളിൽ വഴികൾ ഉണ്ട്. ശത്രുവിന്റെ കണ്ണുവെട്ടിച്ച് നീങ്ങുവാൻ ഇവരെ ഈ ഇടുങ്ങിയ വഴികൾ സഹായിച്ചിരുന്നു. തുരങ്കത്തിൽ ഉടനീളം വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

വിയറ്റ് കോംഗ് ഉപയോഗിച്ച് ഗറില്ലാ തന്ത്രങ്ങളിൽ കുച്ചി തുരങ്കങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ശത്രുവിന് പ്രതികരിക്കാൻ കഴിയുന്നതിനുമുമ്പ് ആക്രമണങ്ങൾ നടത്താനും അപ്രത്യക്ഷമാകാനും വിയറ്റ് കോംഗ് തുരങ്കങ്ങൾ ഉപയോഗിച്ചു. ഇടതൂർന്ന വനവും വിപുലമായ തുരങ്കങ്ങളുടെ ശൃംഖലയും അമേരിക്കയുടെയും ദക്ഷിണ വിയറ്റ്നാമീസ് സേനകൾക്ക് വിയറ്റ് കോംഗിനെ വേരോടെ പിഴുതെറിയുക എന്നത് അസാധ്യമായി.

ഏകദേശം 25 വർഷം വേണ്ടിവന്നു കുച്ചി തുരങ്കങ്ങളുടെ നിർമ്മിതിക്ക്. ഒരേസമയം മൂവായിരം മനുഷ്യർ ഈ തുരങ്കങ്ങളിൽ താമസിച്ചതായി പറയപ്പെടുന്നു. നിലവിൽ കുച്ചി തുരങ്കങ്ങൾ വിയറ്റ്നാമിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്.

സന്ദർശകർക്ക് ചില തുരങ്ക സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യാനും വിയറ്റ് കോംഗ് സേനയുടെ വീക്ഷണകോണിൽ നിന്ന് യുദ്ധത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കാനും കഴിയുന്ന ഒരു മ്യൂസിയമായി തുരങ്കങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കുച്ചി തുരങ്കങ്ങൾ യുദ്ധത്തിന്റെ ഭീകരതയുടെ ഓർമ്മപ്പെടുത്തൽ മാത്രമല്ല, പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെയും സർഗ്ഗാത്മകതയുടെയും തെളിവാണ്.

Related Stories

No stories found.
Times Kerala
timeskerala.com