
ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും ബുദ്ധമത വിശ്വാസികളുടെയും പ്രധാന തീർത്ഥാടന കേന്ദ്രമാണ്. മതപരമായും ഐതിഹ്യപരവുമായ നിരവധി സവിശേഷതകളാണ് ക്ഷേത്രത്തിനുള്ളത്. നേപ്പാളിലെ കാഠ്മണ്ഡു ജില്ലയിലാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന മൂർത്തി. ദേവന്മാർ സൃഷ്ടിച്ചതെന്നു വിശ്വസിക്കപ്പെടുന്നതാണ് ഈ മഹാവിഷ്ണു ക്ഷേത്രം. സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണുവിൻ്റെ ഒരു കൂറ്റൻ ശിലാപ്രതിമയെ ചുറ്റിപ്പറ്റിയാണ് ക്ഷേത്രത്തിൻ്റെ ഉത്ഭവ ഐതിഹ്യം. ഇതൊരു ഓപ്പൺ എയർ ക്ഷേത്രം അഥവാ തുറന്ന ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്.
കാഠ്മണ്ഡുവിലെ ശിവപുരി മലയുടെ താഴ്‌വരയിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം. കുളത്തിന്റെ നടുവിലായി സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഈ മഹാവിഷ്ണു പ്രതിഷ്ഠ നേപ്പാളിലെ ഏറ്റവും വലിയ ശിലാപ്രതിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഏഴാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിച്ചത്. 10-ആം നൂറ്റാണ്ടിലും 17-ആം നൂറ്റാണ്ടിലും
യഥാക്രമം മല്ല രാജവംശവും റാണ രാജവംശവും ക്ഷേത്രത്തിൽ നവീകരണങ്ങളും വിപുലീകരണങ്ങളും നടത്തിയിരുന്നു. 1979-ൽ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി ബുദ്ധനീലകണ്ഠ ക്ഷേത്രത്തിനെ തിരഞ്ഞെടുത്തു. 16 ഏക്കർ വിസ്തൃതിയുള്ള ഈ ക്ഷേത്ര സമുച്ചയം നേപ്പാളി, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളുടെ സവിശേഷമായ മിശ്രിതം പ്രദർശിപ്പിക്കുന്നു.
ഒരൊറ്റ കറുത്ത കല്ലിൽ കൊത്തിയെടുത്ത, 5 മീറ്റർ നീളമുള്ള ശില, സർപ്പരാജാവായ അനന്തനിൽ വിശ്രമിക്കുന്ന വിഷ്ണുവിനെ ചിത്രീകരിക്കുന്നു. വിഷ്ണുവിന് നാല് കൈകളിൽ, ആദ്യത്തെ കൈയിൽ സുദർശന ചക്രവും, രണ്ടാം കൈയിൽ ഗദ, മൂന്നാം കൈയിൽ ശംഖ്, നാലാം കൈയിൽ രത്നം, കിരീടത്തിൽ കീർത്തിമുഖ ചിത്രങ്ങൾ, മുകളിൽ വെള്ളി കിരീടം എന്നിവയാണ് വിഷ്ണു വിഗ്രഹത്തിൽ ഉള്ളത്. വിഗ്രഹത്തിന് 1400 വർഷത്തിലധികം പഴക്കം ഉണ്ടെന്നാണ് കരുതുന്നത്.
ശാസ്ത്രത്തെ വെല്ലുന്ന കരിങ്കൽ ശില , പൂർണമായും കരിങ്കലിൽ നിർമ്മിച്ച ശില വെള്ളത്തിൽ പൊങ്ങിയാണ് കിടക്കുന്നത്. എന്തുകൊണ്ടാകും കരിങ്കൽ ശില വെള്ളത്തിൽ മുങ്ങാതെ കിടക്കുന്നത് എന്ന് ആർക്കും അറിയില്ല. ഇതിനെ സംബന്ധിച്ചു നിരവധി ശാസ്ത്രീയ പഠനങ്ങൾ നടത്തിയുണ്ട് എങ്കിലും വ്യക്ക്തമായ ഒരു ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.
ഹരിബോന്ദിനി ഏകാദശി മേള ആണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. നീണ്ട നിദ്രയിൽ നിന്ന് മഹാവിഷ്ണുവിനെ ഉണർത്താനുള്ള പ്രത്യേക ചടങ്ങാണിത്. ഹിന്ദു ചന്ദ്ര ഏകാദശികൾ, ഹരിശയനി, ഹരിബോധിനി തുടങ്ങിയ അവസരങ്ങളിൽ എല്ലാ വർഷവും ക്ഷേത്ര പരിസരത്ത് ഒരു വലിയ മേളയും നടക്കുന്നു, ഇത് വിഷ്ണുവിൻ്റെ 4 മാസത്തെ ഉറക്ക കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.
ബുദ്ധനീലകണ്ഠ ക്ഷേത്രത്തിന്റെ ഐതീഹ്യം
മല്ല രാജവംശ ഭരണാധികാരിയായിരുന്ന ഹരിദത്ത ബർമ്മ രാജാവണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, മഹാവിഷ്ണു രാജാവിൻ്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുക്കയും അദ്ദേഹത്തിൻ്റെ യഥാർത്ഥ രൂപം ശതരുദ്രിയ പർവതത്തിൽ നിന്നുള്ള കല്ലുകൾക്കും താഴെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തിയത്രെ. സ്വപ്നത്തിൽ പറഞ്ഞത് പോലെ രാജാവ് പർവ്വതത്തിൽ ചെല്ലുകയും വിഷ്ണു രൂപം കണ്ടെത്തുകയും ചെയ്യ്തിരുന്നു. എന്നാൽ ഉത്ഖനന വേളയിൽ, രാജാവ് അബദ്ധത്തിൽ വിഷ്ണുരൂപത്തിന്റെ മൂക്കിന് തൻ്റെ പാര കൊണ്ട് കേടുവരുത്തി. പശ്ചാത്താപം നിറഞ്ഞ രാജാവ് പുരോഹിതന്മാരുമായി കൂടിയാലോചിക്കുകയും വിഷ്ണു ദേവൻ്റെ ബഹുമാനാർത്ഥം ഒരു ക്ഷേത്രവും കുളവും നിർമ്മിക്കുകയും.അവിടെ ശില പ്രതിഷ്ഠിക്കുകയും ചെയ്യ്തു , തുടർന്ന് ബുദ്ധനിൽകാന്ത എന്ന് പേര് ക്ഷേത്രത്തിനു നൽകി.
ശിവൻ്റെ കണ്ണാടി രൂപം
ആകാശത്തേക്ക് നോക്കി കിടക്കുന്ന് വിഷ്ണു ശിലയുടെ അരികിൽ ശിവൻ്റെ കണ്ണാടി പോലുള്ള പ്രതിമ ഉണ്ടെന്ന് പ്രാദേശിക ഐതിഹ്യം വിവരിക്കുന്നു. എല്ലാ വർഷവും ഓഗസ്റ്റിൽ നടക്കുന്ന ശിവോത്സവത്തിൽ കണ്ണാടി പോലെയുള്ള ചിത്രം കാണുവാൻ സാധിക്കുന്നു എന്ന് ഐതിഹ്യങ്ങൾ അവകാശപ്പെടുന്നു.