
പോർച്ചുഗലിലെ ലിസ്ബണിൽ നിന്നും ഒരു കപ്പൽ പുറപ്പെടുന്നു, സ്വർണം, ആനക്കൊമ്പ്, മറ്റ് വിലപിടിപ്പുള്ള ചരക്കുകൾ എന്നിവയുടെ ഒരു വലിയ നിധിയുമായി 1533 മാർച്ച് 7 വെള്ളിയാഴ്ച്ചയായിരിന്നു ബോം ജീസസ് എന്ന കപ്പൽ പുറപ്പെടുന്നത്. പോർച്ചുഗലിൽ നിന്ന് പുറപ്പെട്ട കപ്പലിന്റെ ലക്ഷ്യം ഇന്ത്യയായിരുന്നു. എന്നാൽ ആ കപ്പൽ ഇന്ത്യയിൽ എത്തിയിരുന്നില്ല. ശക്തമായ കൊടുങ്കാറ്റിൽപ്പെട്ടുപോയ ആ കപ്പൽ ലക്ഷ്യസ്ഥാനം കാണുന്നതിന് മുൻപെ കടലിന്റെ ആഴങ്ങളിൽ പതിച്ചിരുന്നു.
2008-ൽ നമീബിയൻ ഡയമണ്ട് ഖനന കമ്പനി ഡി ബിയേഴ്സ് ആയിരുന്നു ബോം ജീസസ് (Bom Jesus shipwreck) കപ്പലിന്റെ അവശിഷ്ട്ങ്ങൾ നമീബിയൻ തീരത്തു നിന്നും കണ്ടെടുത്തത്. ഇതേ തുടർന്ന് കപ്പലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അതുല്യമായ നിധി ശേഖരമായിരുന്നു. ഒരാഴ്ചയിലേറെ നീണ്ടു നിന്ന പരിശോധനയുടെ, ആറാം ദിവസമായിരുന്നു സ്വർണ്ണ നാണയങ്ങൾ
നിറച്ച നിധിശേഖരം കണ്ടെത്തിയത്.
രണ്ടായിരം സ്വർണ്ണ നാണയങ്ങളും പതിനായിരക്കണക്കിന് ചെമ്പ് കട്ടികളും ബോം ജീസസിൽ നിന്ന് കണ്ടെത്തി, യാതൊരു കേടുംകൂടാതെ. വെങ്കല പീരങ്കികൾ, 50-ലധികം ആനക്കൊമ്പുകൾ, വാളുകൾ, കൈത്തോക്കുകൾ എന്നിവയും കപ്പലിൽ ഉണ്ടായിരുന്നു. കപ്പൽ തകർച്ചയ്ക്ക് കാരണമായ കൊടുങ്കാറ്റ് ,പ്രത്യേകിച്ച് അക്രമാസക്തമായിരുന്നുവെന്ന് കപ്പൽ കണ്ടെത്തിയ അവസ്ഥ സൂചിപ്പിക്കുന്നു. ആകെ മൊത്തം തകർന്ന അവസ്ഥയിലായിരുന്നു കപ്പൽ എന്നിരുന്നാലും, മനുഷ്യ അവശിഷ്ടങ്ങൾ ഒന്നും തന്നെ കപ്പലിൽ നിന്നും കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. ഭൂരിഭാഗം ജോലിക്കാരും അപകടത്തിൽ നിന്ന് രക്ഷപ്പെടുകയോ മരിക്കുകയോ ചെയ്തുവെന്ന് കരുതപ്പെടുന്നു.
കപ്പൽ കണ്ടെത്തിയതിനെ തുടർന്ന് നാളുകൾ നീണ്ട പരിശോധനയിലൂടെയാണ് പോർച്ചുഗീസിൽ നിന്നും പുറപ്പെട്ട ബോം ജീസസ് ആണ് എന്ന് വ്യക്തമാകുന്നത്. സബ്-സഹാറൻ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയതും മൂല്യവത്തായതുമായ കപ്പൽ തകർച്ചയാണ് ബോം ജീസസ്. കപ്പലിൽ നിന്നും ഏകദേശം 13 ദശലക്ഷം ഡോളർ വിലമതിക്കുന്ന വസ്തുക്കളാണ് കണ്ടെത്തിയത്. ഡി ബിയേഴ്സും അതിൻ്റെ ഖനന സംഘവും നിധി കണ്ടെത്തിയെങ്കിലും അതിൻ്റെ ഉടമസ്ഥാവകാശം അവകാശപ്പെട്ടില്ല. ദേശീയ അടിസ്ഥാനത്തിൽ ഓരോ അവശിഷ്ടം കണ്ടെത്തുമ്പോൾ സാധാരണ നടപടിക്രമം എന്നത് പോലെ, കപ്പലിൽ നിന്നും വീണ്ടെടുക്കപ്പെട്ട എല്ലാ വസ്തുക്കളും നമീബിയൻ സർക്കാരിന്റെ മേൽനോട്ടത്തിലാണ്.