പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് വ്യാജ വെബ്‌സൈറ്റുകള്‍; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം | Fake Websites

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് വ്യാജ വെബ്‌സൈറ്റുകള്‍; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം | Fake Websites
Published on

പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജവെബ്‌സൈറ്റുകളെ കുറിച്ച് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം (Fake Websites ). നിരവധി വ്യാജവെബ്‌സൈറ്റുകള്‍ മൊബൈല്‍ ആപ്ലിക്കേഷനുകളും അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സേവനങ്ങള്‍ക്കും അപ്പോയിന്റ്‌മെന്റിനു അധിക ചാര്‍ജ്ജുകള്‍ ഈടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

വ്യാജ വെബ്‌സൈറ്റുകളില്‍ www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in,www.passport-seva.in, www.applypassport.org തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവ *.org, *.in, *.com എന്നീ ഡൊമെയ്‌നിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യൻ പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളിൽ സൂചിപ്പിച്ച വ്യാജ വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. പാസ്‌പോർട്ട് സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.passportindia.gov.in ആണ്. അപേക്ഷകർക്ക് ഔദ്യോഗിക മൊബൈൽ ആപ്പായ mPassport Seva ആൻഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം

Related Stories

No stories found.
Times Kerala
timeskerala.com