സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് നിയമനം; ബിരുദധാരികള്‍ക്കും അപേക്ഷിക്കാം- ഹൈക്കോടതി| University last Grade Recruitment

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് നിയമനം; ബിരുദധാരികള്‍ക്കും അപേക്ഷിക്കാം- ഹൈക്കോടതി| University last Grade Recruitment
Published on

കൊച്ചി: ബിരുദധാരികള്‍ക്ക്, സംസ്ഥാനത്തെ സര്‍വകലാശാലകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് നിയമനത്തിന് അപേക്ഷിക്കാനാകില്ലെന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു(University last Grade Recruitment ). സര്‍ക്കാര്‍ വകുപ്പിലേക്ക് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ സര്‍വകലാശാല നിയമനത്തിന് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി.

നിയമനത്തിനായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് വീണ്ടും പരീക്ഷ നടത്തണം. എല്ലാ സര്‍വകലാശാലകളിലേക്കും ലാസ്റ്റ്‌ഗ്രേഡ് തസ്തികയിലേക്ക് ഒരുമിച്ച് നിയമനം നടത്താന്‍ യോഗ്യത ഏകീകരിച്ചതില്‍ അപാകതയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ബിരുദധാരികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ, സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com