ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാന്‍ തയ്യാറാകാതെ ബോബി ചെമ്മണൂര്‍ | Boby Chemmanur

ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാന്‍ തയ്യാറാകാതെ ബോബി ചെമ്മണൂര്‍ | Boby Chemmanur

കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ (Boby Chemmanur), ജാമ്യം ലഭിച്ചിട്ടും ഇന്ന് ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് റിപ്പോർട്ട്. മറ്റ് കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും, സാങ്കേതികമായ കാരണങ്ങൾ അടക്കം , പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്നവർക്ക് ഐക്യ​ദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണൂർ ജയിൽ മോചിതനാകാൻ തയ്യാറാകാൻ കൂട്ടാക്കാതെന്നാണ് റിപ്പോർട്ടി.അവർക്കും ജയിൽ മോചിതരാകാൻ സാധിച്ചാലേ താനും ജയിലിൽ നിന്ന് പുറത്തിറങ്ങൂവെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ജാമ്യ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ജയിലിനുള്ളിലെ ബുക്കിൽ ഒപ്പിടാൻ തയാറാകാതിരിക്കുകയാണെന്നാണ് വിവരം. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ ഉള്ളത്.

ചൊവ്വാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ബോബി വൈകീട്ടോടെ പുറത്തിറങ്ങിയേക്കുമെന്നായിരുന്നു വാർത്തകൾ. ബോബിയെ സ്വീകരിക്കാനായി ഓൾ കേരള മെൻസ് അസോസിയേഷൻ ഭാരവാഹികൾ അടക്കം നിരവധി പേർ ജയിലിനു പുറത്ത് എത്തുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com