
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണ് സിനിമാ മേഖലയിലും പുറത്തും ഉണ്ടായത് . നിരവധി പേരാണ് റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്ത് വന്നത്. ഇപ്പോഴിതാ സിനിമാ സെറ്റില്‍ വച്ച് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഉഷ.
'സെറ്റില്‍ വച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. താന്‍ അപ്പോ തന്നെ പ്രതികരിച്ചു. സിനിമയില്‍ തിരക്കുള്ള സമയത്ത് ഒരു സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി. റൂമില്‍ വരാന്‍ ആവശ്യപ്പെട്ടു. താന്‍ അച്ഛനെയും കൊണ്ടാണ് പോയത്. ആ സംവിധായകന്‍ മരിച്ചുപോയെന്നും ഉഷ പറഞ്ഞു. പിന്നെ സെറ്റില്‍ വരുമ്പോള്‍ വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും അത് നന്നായില്ലെന്ന് പറയും. വല്ലാതെ ഇന്‍സെല്‍റ്റ് ചെയ്യും. അങ്ങനെ വന്നപ്പോള്‍ ഞാന്‍ പ്രതികരിച്ചു. ചെരുപ്പ് ഊരി അടിച്ചു'- ഉഷ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാവണം. പരാതി കൊടുക്കാതിരുന്നാല്‍ ഇനിയുള്ള കാലവും ഇത് തുടരുമെന്നും നടി പറഞ്ഞു .
ഗൗരവത്തോടെ സമീപിക്കണം, നിശബ്ദത ഇതിന് പരിഹാരമാകില്ല; ലിജോ ജോസ് പല്ലിശേരി | Lijo jose pellissery about hema committee report
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണ് സിനിമാ മേഖലയിലും പുറത്തും ഉണ്ടായത് . നിരവധി പേരാണ് റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്ത് വന്നത് .ഇപ്പോളിതാ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. നിശബ്ദത ഇതിനു പരിഹാരമാകില്ല എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചത്.
നിരവധി പേരാണ് സംവിധായകന്റെ കുറിപ്പിന് പ്രതികരണവുമായെത്തിയത്.