ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താൻ താനാരാ; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി, ചിത്രം ആഗസ്റ്റ് 23ന് പ്രദർശനത്തിനെത്തും

ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താൻ  താനാരാ; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി, ചിത്രം ആഗസ്റ്റ് 23ന് പ്രദർശനത്തിനെത്തും
Published on

ആഗസ്റ്റ് 23ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തുന്ന താനാരാ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന താനാരാ ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആണ്. രസകരമായ രംഗങ്ങൾ കൊണ്ട് ടീസർ പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിപ്പിക്കുന്നത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മലയാളികള്‍ക്ക് ഒരുപാട് ചിരിപ്പടങ്ങള്‍ സമ്മാനിച്ച റാഫി തിരക്കഥ എഴുതുന്ന ഏറ്റവും പുതിയ ചിത്രമാണ് താനാരാ. ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ആണ് ചിത്രത്തിന്റെ സംവിധാനം. വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ് ചിത്രത്തിന്റെ നിര്‍മാണം.

സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. കെ ആര്‍ ജയകുമാര്‍, ബിജു എംപി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പോഡുത്താസ്, കോ ഡയറക്ടര്‍ ഋഷി ഹരിദാസ്. ചീഫ് അസോ. ഡയറക്ടര്‍: റിയാസ് ബഷീര്‍, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍: ഫോറെസ്റ്റ് ഓള്‍ വേദര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സും വണ്‍ ഡേ ഫിലിംസും ചേർന്ന് ആഗസ്റ്റ് 23ന്ചിത്രം തിയറ്ററുകളില്‍ എത്തിക്കും.

Related Stories

No stories found.
Times Kerala
timeskerala.com