

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ ഉണ്ടായ ലൈംഗിക അതിക്രമ ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് നടി വിൻസി അലോഷ്യസ് (Vincy Aloshious response about Hema Committee Report). അതേസമയം , സിനിമയിൽ തനിക്ക് സിനിമയിൽ ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്നിട്ടില്ലെന്നും , എന്നാൽ വിവേചനം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. കോൺട്രാക്റ്റ് ഇല്ലാതെ സിനിമ ചെയ്യേണ്ടി വന്നിട്ടുണ്ട്. പറഞ്ഞ വേതനം ലഭിക്കാതെ വന്നിട്ടുണ്ട്. അത് ചോദ്യം ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ധൈര്യം ലഭിച്ചുവെന്നും താരം പറഞ്ഞു. സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി തോന്നിയിട്ടില്ല . എന്നാൽ ഒരു ആധിപത്യം ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ടെന്നും .ആധിപത്യം കാണിക്കുന്നവരുടെ പേരുകൾ പറയാൻ ആഗ്രഹിക്കുന്നില്ല, തന്നെ കുറിച്ച് ഇല്ലാത്ത കഥകൾ പറയുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട് – വിൻസി വ്യക്തമാക്കി.