മലയാളത്തിൽ പ്രായമുള്ളവരെപ്പോലും വെറുതേ വിടില്ല, തമിഴിൽ നടിമാർ ലൈം​ഗികാതിക്രമം നേരിടുന്നില്ല; ചാർമിള | Tamil actresses do not face sexual harassment

മലയാളത്തിൽ പ്രായമുള്ളവരെപ്പോലും വെറുതേ വിടില്ല, തമിഴിൽ നടിമാർ ലൈം​ഗികാതിക്രമം നേരിടുന്നില്ല; ചാർമിള | Tamil actresses do not face sexual harassment
Published on

ചെന്നൈ: മലയാള സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന ദുരവസ്ഥ വ്യക്തമാക്കുന്ന ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ വൻ വിവാദങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത് (Tamil actresses do not face sexual harassment) . പ്രമുഖരടക്കം നിരവധി പേരാണ് തങ്ങൾക്ക് ഉണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നത് . ഇപ്പോഴിതാ തമിഴ് സിനിമയിൽ മലയാളത്തിലെപ്പോലെ നടിമാർ ലൈംഗികാതിക്രമം നേരിടുന്നില്ലെന്നും അതിനാൽ ഹേമ കമ്മിറ്റി പോലെ പ്രത്യേകസമിതിയുടെ ആവശ്യമില്ലെന്നും പറയുകയാണ് നടി ചാർമിള. ഒരു തമിഴ് ചാനലിന് അനുവദിച്ച ടെലിഫോൺ അഭിമുഖത്തിലാണ് ചാർമിള ഇങ്ങനെ അഭിപ്രായപ്പെട്ടത്.

തമിഴിൽ ഒരു പ്രായംകഴിഞ്ഞാൽ നടിമാർക്ക് വലിയ ബഹുമാനം ലഭിക്കും. മലയാളത്തിൽ പ്രായമുള്ള നടിമാരെ പോലും വെറുതെ വിടില്ലെന്നും താരം ആരോപിച്ചു. തമിഴിൽ നടിമാർക്ക് മോശം അനുഭവമുണ്ടായാൽ താരസംഘടനയായ നടികർ സംഘത്തിന്റെ ഭാരവാഹികളായ വിശാലിനെയോ കാർത്തിയെയോ സമീപിച്ചാൽമതി. ഇവർ പരിഹാരംകാണും. മലയാളത്തിൽനിന്ന് അടുത്തകാലത്തും മോശമായ ലക്ഷ്യത്തോടെയുള്ള പലരും സമീപിച്ചിട്ടുണ്ടെന്നും ചാർമിള പറഞ്ഞു.

സംവിധായകൻ ഹരിഹരൻ അടക്കം മലയാളത്തിൽ 28 പേർ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ചാർമിള ആരോപിച്ചിരുന്നതും ഏറെ വിവാദമായിരുന്നു .

Related Stories

No stories found.
Times Kerala
timeskerala.com