HomeEntertainment'ഇത് പത്രപ്രവർത്തനമല്ല, കഴുകന്മാരെപ്പോലെയുള്ള അതിക്രമം'; യൂട്യൂബർമാർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രിയ മേനോൻ |...

‘ഇത് പത്രപ്രവർത്തനമല്ല, കഴുകന്മാരെപ്പോലെയുള്ള അതിക്രമം’; യൂട്യൂബർമാർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രിയ മേനോൻ | Chandu Salim Kumar angry at media

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടയിൽ ദൃശ്യങ്ങൾ പകർത്താൻ തള്ളിക്കയറിയ ഓൺലൈൻ മാധ്യമങ്ങൾക്കും യൂട്യൂബർമാർക്കുമെതിരെ രൂക്ഷവിമർശനവുമായി നിർമാതാവ് സുപ്രിയ മേനോൻ (Chandu Salim Kumar angry at media). ചടങ്ങുകൾക്കിടയിൽ കുടുംബാംഗങ്ങളെപ്പോലും ശ്വാസം വിടാൻ അനുവദിക്കാതെ ക്യാമറകളുമായി വളഞ്ഞ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റം കടുത്ത അതിക്രമമാണെന്ന് സുപ്രിയ ചൂണ്ടിക്കാട്ടി. ഇരയെ ലക്ഷ്യമാക്കി അടുത്തേക്ക് കുതിക്കുന്ന കഴുകന്മാരെപ്പോലെയാണ് ഇവരുടെ പെരുമാറ്റമെന്നും ഇത് പത്രപ്രവർത്തനമല്ല, അശ്ലീലം നിറഞ്ഞ പ്രദർശനപരതയാണെന്നും സുപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സംസ്കാരച്ചടങ്ങിനിടെ ക്യാമറകളും മൈക്കുകളുമായി തള്ളിക്കയറിയവരോട് സലിംകുമാറിന്റെ മകൻ ചന്തു പൊട്ടിത്തെറിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തക കൂടിയായിരുന്ന സുപ്രിയ മേനോന്റെ പ്രതികരണം.

“വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ തിരക്കുകൂട്ടുന്നു; ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തേക്കെത്തുന്ന കഴുകന്മാരെപ്പോലെ. കുറച്ച് സ്ഥലം ലഭിക്കാൻ ആ മകൻ നിലവിളിക്കുന്നു, അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു, ഒന്ന് സമാധാനത്തോടെ കരയാൻ പോലും അനുവദിക്കാതെ… നാം എന്തായിത്തീർന്നിരിക്കുന്നു?” സുപ്രിയ ചോദിക്കുന്നു.

എല്ലാം തത്സമയം അറിയാനുള്ള ജനങ്ങളുടെയും മാധ്യമങ്ങളുടെയും ആർത്തി മൂലം എല്ലാവിധ മര്യാദകളും അച്ചടക്കവും ഇവിടെ ഉപേക്ഷിക്കപ്പെടുകയാണെന്ന് സുപ്രിയ പറഞ്ഞു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്നും അവർക്ക് ഇതിനകം തന്നെ താങ്ങാനാകാത്ത വേദനയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ സ്വയം നിയന്ത്രണവും ദിശാബോധവും കാണിക്കണമെന്നും, വികാരങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം രീതികൾ പത്രപ്രവർത്തനമല്ലെന്നും സുപ്രിയ മേനോൻ തുറന്നടിച്ചു.

സലിംകുമാറിന്റെ ഭൗതികദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചടങ്ങുകൾ നടക്കുമ്പോൾ തൊട്ടടുത്ത് വന്ന് ക്യാമറകൾ വെച്ചവരോട് മാറിനിൽക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും ആരും അനുസരിക്കാതെ വന്നതോടെയാണ് മകൻ ചന്തുവിന് നിയന്ത്രണം നഷ്ടപ്പെട്ടത്. “എന്താണ് നിങ്ങൾക്ക് വേണ്ടത്, എല്ലാവരും കുറച്ച് മാറി നിൽക്കാനല്ലേ പറഞ്ഞത്” എന്ന് ചന്തു രോഷത്തോടെ വിളിച്ചുപറയുന്ന ദൃശ്യങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഓൺലൈൻ ചാനലുകളുടെ അതിരുകടന്ന ഇടപെടലുകൾക്കെതിരെ സിനിമാ മേഖലയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Story Summary: Producer Supriya Menon strongly criticized YouTubers and online channels for breaching privacy during actor Salim Kumar’s funeral. Her response followed a viral video of Salim Kumar’s son, Chandu, losing his temper at media personnel who crowded around the grieving family. Supriya described the media frenzy as “vulture-like behavior” and stated it was sensated exhibitionism, not journalism.

WhatsApp Channel Banner

Latest updates

‘അമ്മ മന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ ക്രൂരമായി മർദിച്ച്...

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മകൻ പോലീസ് പിടിയിലായി (Thrissur Attempt...

‘അവാർഡ് പ്രഖ്യാപനം പോലും അറിഞ്ഞില്ല’; ദേശീയ പുരസ്കാര നേട്ടത്തിൽ...

കൊച്ചി: മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ വിവരം സുഹൃത്തിന്റെ ഫോൺവിളിയിലൂടെയാണ് അറിഞ്ഞതെന്ന് ഗായിക വൈക്കം വിജയലക്ഷ്മി (Vaikom Vijayalakshmi). അവാർഡ് പ്രഖ്യാപനം ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഈ നേട്ടം...

ഫിഫ ലോകകപ്പ് ഫൈനൽ: ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ...

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു (V Sivankutty). അർജന്റീനയും സ്പെയിനും തമ്മിലുള്ള...

കോഴിക്കോട്ട് വീണ്ടും സ്‌കൂൾ ബസ് അപകടം; യാത്രയ്ക്കിടെ ബസിൽ...

കോഴിക്കോട്: സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാർ തെറിച്ചുവീഴുന്ന അപകടങ്ങൾ തുടർച്ചയാവുന്നു. കോഴിക്കോട് ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ് (Kozhikode School Bus Accident) സ്കൂളിലെ 13 വയസുകാരിയായ വിദ്യാർത്ഥിനിയാണ് സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക്...

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;...

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE Class 10 Results) പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഡിജിലോക്കർ മുഖേന ഫലം പരിശോധിക്കാനാകും. കൂടാതെ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...