സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി | Rekhachithram malayalam movie

സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി | Rekhachithram malayalam movie
Published on

2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. 'കിഷ്കിന്ധാ കാണ്ഡം'ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന 'രേഖാചിത്രം' ജനുവരി 9ന് തിയറ്ററുകളിലെത്തും (Rekhachithram malayalam movie). ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. അനശ്വര രാജനാണ് നായിക. 2024ൽ 'തലവൻ', 'അഡിയോസ് അമിഗോ', 'ലെവൽ ക്രോസ്', 'കിഷ്കിന്ധാ കാണ്ഡം' തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആസിഫ് അലിയുടെ അടുത്ത ബെഞ്ച് മാർക്കായിരിക്കും 'രേഖാചിത്രം' എന്നാണ് ചിത്രത്തിന്റെ ട്രെയിലർ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സെൻസറിംങ് കഴിഞ്ഞ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

2024ൽ 'തലവൻ'നിൽ കാർത്തിക് എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. 2025ൽ 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ വീണ്ടും ആകാംക്ഷയിലാഴ്ത്തിയിരിക്കുകയാണ്. ഇതൊരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്ന് ആസിഫ് അലി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നെങ്കിലും ചിത്രത്തിന്റെ പ്രമേയം അറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.

മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് ('ആട്ടം' ഫെയിം) തുടങ്ങിയവരാണ് അഭിനയിക്കുന്നത്. 'മാളികപ്പുറം', '2018' 'ആനന്ദ് ശ്രീബാല' എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെതായ് ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളും ചിത്രത്തിന്റെ ടീസർ, ട്രെയിലർ എന്നിവയും വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
Times Kerala
timeskerala.com