വിളകൾക്ക് 'കണ്ണേറ്' തട്ടാതിരിക്കാൻ പാടത്ത് സണ്ണി ലിയോണിന്റെ ചിത്രം | Sunny Leone

"ആളുകളുടെ കാഴ്ച വിളകളിലേക്ക് പോകുന്നതിന് പകരം സണ്ണി ലിയോണിലേക്ക് പോകും", എന്ന് കർഷകൻ
Sunny Leone
Updated on

വിളകൾക്ക് 'കണ്ണേറ്' തട്ടാതിരിക്കാൻ പാടത്ത്, നടി സണ്ണി ലിയോണിന്റെ ചിത്രങ്ങൾ സ്ഥാപിച്ച് കർഷകൻ. കർണാടകയിലെ പരുത്തിപ്പാടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. കർണാടക യാദ്ഗിർ ജില്ലയിലെ മുഡ്ഡന്നൂർ ഗ്രാമത്തിലെ പരുത്തിപ്പാടത്തുനിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

പരുത്തിപ്പാടത്തിന് മുന്നിലാണ് കർഷകൻ സണ്ണി ലിയോണിന്റെ ചിത്രമടങ്ങിയ കൂറ്റൻ ബോർഡ് സ്ഥാപിച്ചത്. "ഇത്തവണ മികച്ച വിളവുണ്ട്. അതിന് കണ്ണേറ് കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പാടത്തിനടുത്തുകൂടെ ആളുകൾ പോകുമ്പോൾ, അവരുടെ കാഴ്ച വിളകളിലേക്ക് പോകുന്നതിന് പകരം സണ്ണി ലിയോണിലേക്ക് പോകും." - കർഷകൻ പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് ആന്ധ്രാപ്രദേശിൽനിന്ന് ഇത്തരം ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കോളിഫ്‌ളവർ പാടത്തിന് മുന്നിൽ കർഷകൻ സ്ഥാപിച്ച സണ്ണി ലിയോണിന്റെ ബോർഡുകളാണ് അന്ന് പുറത്തുവന്നത്.

Related Stories

No stories found.
Times Kerala
timeskerala.com