
ഫാന്‍സി ഡ്രസ് മത്സരത്തിന് ഒട്ടകപ്പക്ഷിയുടെ വേഷമിട്ടുവന്ന് കൈയ്യടി നേടി വിദ്യാർത്ഥി. പത്തനംതിട്ട അടൂരിലെ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ഫാന്‍സി ഡ്രസ് മത്സരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മത്സരത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ഥി ഒട്ടകപക്ഷിയുടെ വേഷമാണ് ധരിച്ചെത്തിയത്. വിദ്യാര്‍ഥിയുടെ രസകരമായ പ്രകടനം കണ്ട് മറ്റ് വിദ്യാര്‍ഥികളും അധ്യാപകരും ചിരിച്ചു മറിഞ്ഞു. ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലും പെട്ടന്ന് വൈറലായി.
ആർ കൈലാഷ് എന്നയാള്‍ പങ്കുവെച്ച വിഡിയോ ഇതിനോടകം 30 മില്യണ്‍ പേരാണ് കണ്ടത്. വിദ്യാര്‍ഥിയുടെ ചലനങ്ങളും ബലൂണ്‍ കൊണ്ടുള്ള മുട്ടയിടലുമെല്ലാം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അധ്യാപകന്‍റെ സഹായത്തോടെയാണ് വിദ്യാര്‍ഥി സ്റ്റേജിലൂടെ നടക്കുന്നത്. ആഗസ്ത് 12 ന് ഷെയര്‍ ചെയ്ത വിഡിയോക്ക് ഇതിനോടകം തന്നെ ഏഴ് ലക്ഷത്തിലധികം ലൈക്കുകളും ആയിരത്തിലധികം കമന്‍റുകളും ലഭിച്ചിട്ടുണ്ട്. കുട്ടിക്കൊരു ഓസ്കാര്‍ അവാര്‍ഡ് നല്‍കണമെന്നായിരുന്നു മിക്കവരുടെയും കമന്‍റ്.