

നവാഗതനായ വിനീഷ് വിശ്വന്ത് സംവിധാനം ചെയ്യുന്ന സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഇന്ന് പ്രദർശനത്തിന് എത്തും. സ്കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന കുട്ടികളുടെ ചിത്രമായി ബിൽ ചെയ്തിരിക്കുന്ന ഇതിൽ അജു വർഗീസ്, സൈജു കുറുപ്പ്, ജോണി ആൻ്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇപ്പോൾ സിനിമയുടെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു
വിനീഷ്, മുരളീകൃഷ്ണൻ, ആനന്ദ് മന്മഥൻ, ചിത്രത്തിൻ്റെ എഡിറ്റർ കൂടിയായ കൈലാഷ് എസ് ഭവൻ എന്നിവർ ചേർന്നാണ് സ്ഥാനാർത്ഥി ശ്രീക്കുട്ടൻ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ്, കണ്ണൻ നായർ, ശ്രീനാഥ് ബാബു, ജിബിൻ ഗോപിനാഥ്, അജിഷ പ്രഭാകരൻ, ശ്രുതി സുരേഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനൂപ് വി ഷൈലജയുടെ ഛായാഗ്രഹണവും പി എസ് ജയഹരി സംഗീതവും നിർവ്വഹിക്കുന്നു. ബജറ്റ് ലാബ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിശാന്ത് പിള്ളയും മുഹമ്മദ് റാഫി എംഎയും ചേർന്നാണ് സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നിർമ്മിക്കുന്നത്.