മോഹൻലാലിന്റെ രാജിവാർത്ത ഞെട്ടിച്ചു: ശ്വേതാ മേനോൻ

മോഹൻലാലിന്റെ രാജിവാർത്ത ഞെട്ടിച്ചു: ശ്വേതാ മേനോൻ
Published on

ഹേമാ കമ്മറ്റി റിപ്പോർട്ട് പുറത്തവന്നതിനു പിന്നാലെ വാൻ വിവാദങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത് . അല്പസമയം മുൻപ് 'അമ്മ' സംഘടനയിലെ പ്രസിഡൻ്റ് മോഹൻലാലുൾപ്പെടെയുള്ളവർ രാജി വായിക്കുകയും ചെയ്തു . ഇപ്പോളിതാ താരസംഘടനയായ അമ്മയിൽ നിന്ന് മോഹൻലാൽ രാജിവെച്ചു എന്ന വാർത്ത കേട്ടപ്പോൾ ഞെട്ടിയെന്ന് പറയുകയാണ് നടി ശ്വേതാ മേനോൻ. അദ്ദേഹം വലിയ മാനസിക സമ്മർദത്തിലൂടെ കടന്നുപോയിട്ടുണ്ടാവണമെന്ന് അവർ പറഞ്ഞതായി മാതൃഭൂമി ന്യുസ് റിപ്പോർട്ട് ചെയ്യുന്നു .

"അം​ഗങ്ങൾക്കെതിരായ ആരോപണങ്ങളിൽ എന്തുകൊണ്ട് സംസാരിച്ചില്ല എന്നത് അ​ദ്ദേഹമാണ് പറയേണ്ടത്. സ്ത്രീകൾ സംഘടനയുടെ തലപ്പത്തേക്ക് വരണം. ഇക്കാര്യം ജനറൽ ബോഡിയിലും പറഞ്ഞിട്ടുണ്ടായിരുന്നു. ആർക്കുവേണമെങ്കിലും പ്രസിഡന്റാവാം. പുതിയ ആളുകൾ മുന്നോട്ടുവരണം. പ്രസിഡന്റാവണമെന്ന് ആ​ഗ്രഹമില്ല. കുറച്ച് നല്ല സിനിമകൾ ചെയ്യണമെന്നാണ് ആ​ഗ്രഹം- എന്നും അവർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com