റോഷൻ മാത്യു, ദിലീഷ് പോത്തൻ ചിത്രവുമായി ഷാഹി കബീർ. ചിത്രീകരണം ഇരിട്ടിയിൽ തുടങ്ങി

റോഷൻ മാത്യു, ദിലീഷ് പോത്തൻ ചിത്രവുമായി ഷാഹി കബീർ. ചിത്രീകരണം ഇരിട്ടിയിൽ തുടങ്ങി
Published on

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഡ്രാമ- ത്രില്ലർ ജോണറിലാണ് ഒരുക്കുന്നത്. കണ്ണൂർ ഇരിട്ടിയിൽ ഒറ്റ ഷെഡ്യൂളിലായി ചിത്രം പൂർത്തിയാക്കും. ഏറെ ശ്രദ്ധേയമായ ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രാജേഷ് മാധവന്‍, സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിൽ ജോൺസൺ ആണ്. ഗാനരചന വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ- ദീലീപ് നാഥ്, എ‍ഡിറ്റർ- പ്രവീൺ മംഗലത്ത്, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, ചിഫ് അസോസിയേറ്റ്- ഷെല്ലി സ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷെബിർ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്- അഭിലാഷ് മുല്ലശ്ശേരി, പിആർഒ- എഎസ് ദിനേഷ്, സതീഷ് എരിയാളത്ത്, പബ്ലിസിറ്റി ഡിസൈൻ- തോട്ട് സ്റ്റേഷൻ.

Related Stories

No stories found.
Times Kerala
timeskerala.com