
ഡിസംബർ 19ന് റൈഫിൾ ക്ലബ് പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം നേടിയ ചിത്രം ആദ്യ ദിവസങ്ങളിൽ മാർക്കോയുടെ ഹൈപ്പിൽ ചെറുതായി ഒന്ന് പതറിയെങ്കിലും പിന്നീട് മുന്നിലേക്ക് എത്തുകയും ഇപ്പോൾ മൂന്നാം ആഴ്ചയിലും കേരളത്തിലെ 199 സ്‌ക്രീനുകളിൽ മികച്ച വിജയവുമായി മുന്നേറുകയാണ്.
ചിത്രം സംവിധാനം ചെയ്യുന്നത് ഛായാഗ്രാഹകനായ ആഷിഖ് അബുവാണ്. ശ്യാം പുഷ്‌കരൻ, ദിലീഷ് കരുണാകരൻ, സുഹാസ്, ഷർഫു എന്നിവർ ചേർന്നാണ് റൈഫിൾ ക്ലബ്ബിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിഷ്ണു അഗസ്ത്യ, വാണി വിശ്വനാഥ്, വിജയരാഘവൻ, ദർശന രാജേന്ദ്രൻ, വിൻസി അലോഷ്യസ്, വിനീത് കുമാർ, റംസാൻ മുഹമ്മദ്, ഉണ്ണിമായ പ്രസാദ്, സംവിധായകരായ സെന്ന ഹെഗ്‌ഡെ, നടേഷ് ഹെഗ്‌ഡെ എന്നിവരും ചിത്രത്തിൻ്റെ അണിയറയിൽ ഉൾപ്പെടുന്നു. റെക്സ് വിജയൻ സംഗീതവും വി സാജൻ എഡിറ്റിംഗും അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. TRU സ്റ്റോറീസ് എൻ്റർടെയ്ൻമെൻ്റുമായി സഹകരിച്ച് സംവിധായകൻ്റെ ഹോം ബാനർ ഒപിഎം സിനിമാസാണ് ഇത് നിർമ്മിക്കുന്നത്.