രേണുകാസ്വാമി വധക്കേസ് : ദർശനും പവിത്രയ്ക്കും നഗരത്തിന് പുറത്തേക്ക് പോകാൻ ബെംഗളൂരു കോടതിയുടെ അനുമതി നൽകി, കേസ് ഫെബ്രുവരി 25ലേക്ക് മാറ്റി | Renukaswamy murder case

രേണുകാസ്വാമി വധക്കേസ് :  ദർശനും പവിത്രയ്ക്കും നഗരത്തിന് പുറത്തേക്ക് പോകാൻ ബെംഗളൂരു കോടതിയുടെ അനുമതി നൽകി, കേസ്  ഫെബ്രുവരി 25ലേക്ക് മാറ്റി |  Renukaswamy murder case
Published on

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദർശനും കേസിലെ മറ്റൊരു പ്രതിയും , ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്കും ബെംഗളൂരുവിന് പുറത്തേക്ക് യാത്ര ചെയ്യാൻ കോടതി അനുമതി നൽകി ( Renukaswamy murder case). ഇരുവരേയും മറ്റ് പ്രതികളേയും പോലീസ് സുരക്ഷയിൽ വെള്ളിയാഴ്ച 57-ാം CCH കോടതിയിൽ ഹാജരാക്കിയിരുന്നു.

ജനുവരി 12 നും ജനുവരി 17 നും ഇടയിൽ മൈസൂരുവിലേക്ക് പോകാനാണ് ദർശൻ്റെ അഭിഭാഷകർ അനുമതി തേടിയത്. അതേസമയം , ബിസിനസുമായി ബന്ധപ്പെട്ട് മുംബൈയിലും ഡൽഹിയിലും സന്ദർശനം നടത്താനും ഒരു മാസത്തേക്ക് ക്ഷേത്രങ്ങൾ സന്ദർശിക്കാനും പവിത്രയുടെ അഭിഭാഷകർ കോടതിയുടെ അനുമതി തേടി.

കർണാടക ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രകാരം പ്രതികൾക്ക് കോടതിയുടെ അനുമതിയില്ലാതെ ബെംഗളൂരുവിനു പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയിയാത്ത സാഹചര്യമായിരുന്നു. അവർ എല്ലാ മാസവും വിചാരണക്കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 13നാണ് കേസിലെ 17 പ്രതികൾക്കും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com