ഓണസ്മരണകളുണർത്തി ‘ശ്രാവണം പൊന്നോണം’ റിലീസ് | Release of ‘Shravanam Ponnonam’ with memories of Onam

ഓണസ്മരണകളുണർത്തി ‘ശ്രാവണം പൊന്നോണം’ റിലീസ് | Release of ‘Shravanam Ponnonam’ with memories of Onam
Published on

മെൽബൺ : മാവേലി മന്നൻ നാടുവാണിരുന്ന ഗതകാല സ്മരണകളിലേക്കു കൂട്ടികൊണ്ടു പോകുന്ന വീഡിയോ മ്യൂസിക്കൽ ആൽബം 'ശ്രാവണം പൊന്നോണം ' ഓഗസ്റ്റ് 29 നു റിലീസ് ആയി (Release of 'Shravanam Ponnonam' with memories of Onam) .

മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ എം. ജി . ശ്രീകുമാർ ആലപിച്ചിരിക്കുന്ന വീഡിയോ മ്യൂസിക്കൽ ആൽബം , പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാള നാടിന്റെ ദൃശ്യഭംഗി മുഴുവനും ഒപ്പിയെടുക്കുന്നതോടൊപ്പം , സ്വദേശത്തും വിദേശത്തും ഉള്ള ഓരോ മലയാളിക്കും അനിര്‍വചനീയമായ സംഗീത വിസ്മയം ഒരുക്കുന്നു .

ജമിനി ഒഷിയാനയുടെ ബാനറിൽ ഓസ്‌ട്രേലിയൻ മലയാളി ഷിബു പോൾ നിർമാണം നിർവഹിച്ചിരിക്കുന്ന വീഡിയോ ആൽബം ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു . ശ്രീകുമാർ എടപ്പോൺ രചനയും , സതീഷ് വിശ്വ സംഗീതസംവിധാനവും , രഞ്ജിത്ത് രാജൻ മിക്സിങ്ങും നിർവഹിച്ചിരിക്കുന്ന ആൽബം യൂട്യൂബിൽ ലഭ്യമാണ് .

Related Stories

No stories found.
Times Kerala
timeskerala.com