തൃശൂർ: പ്രശസ്ത റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി ഇന്ന് വിവാഹിതനാകുന്നു. എഴുത്തുകാരിയായ നവമി ലതയാണ് വധു. ദീർഘകാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. തൃശൂർ സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്.(Rapper Vedan and Navami Latha’s wedding is today)
സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം നടത്തുമ്പോഴുണ്ടാകാൻ സാധ്യതയുള്ള തിരക്കും അസൗകര്യങ്ങളും കണക്കിലെടുത്ത്, വേടന്റെ തൃശൂരിലെ വീട്ടിൽ വെച്ചായിരിക്കും ചടങ്ങുകൾ നടക്കുകയെന്നാണ് സൂചന. രാവിലെ 10 മണിക്ക് മുൻപായി ഈ ചടങ്ങുകൾ പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ലളിതമായ രീതിയിലുള്ള വിവാഹ സൽക്കാരമാണ് തൃശൂരിൽ ക്രമീകരിച്ചിരിക്കുന്നത്. മലയാളം റാപ്പ് സംഗീത രംഗത്ത് തന്റേതായ രാഷ്ട്രീയ ശൈലി കൊണ്ട് ശ്രദ്ധേയനായ കലാകാരനാണ് വേടൻ.

