രജനികാന്ത് ആശുപത്രി വിട്ടു: ‘കൂലി’ വൈകും | Rajinikanth has left the hospital

ഡോക്ടർമാർ അദ്ദേഹത്തിന് രണ്ടാഴ്ച്ചത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്.
രജനികാന്ത് ആശുപത്രി വിട്ടു: ‘കൂലി’ വൈകും | Rajinikanth has left the hospital
Published on

ചെന്നൈ: ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ നിന്ന് സൂപ്പർസ്റ്റാർ രജനികാന്തിനെ ഡിസ്ച്ചാർജ് ചെയ്തു. അദ്ദേഹം ചികിത്സ തേടിയത് രക്തക്കുഴലിലെ വീക്കം മൂലമാണ്.(Rajinikanth has left the hospital )

രജനിയുടെ അയോർട്ടയിൽ മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച് ട്രാൻസ്കത്തീറ്റർ രീതി ഉപയോഗിച്ച് ഒരു സ്റ്റെന്‍റ് സ്ഥാപിച്ചുവെന്നാണ് സൂചന. ഒക്ടോബർ ഒന്നിനാണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയത്. തുടർന്ന് താരം 2 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.

ഡോക്ടർമാർ അദ്ദേഹത്തിന് രണ്ടാഴ്ച്ചത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യുടെ ചിത്രീകരണം വൈകുമെന്നാണ് വിവരം. ഡോക്ടർമാരിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ജോലി പുനരാരംഭിക്കുകയുള്ളൂ.

ഈ വരുന്ന ഒക്ടോബര്‍ 10നാണ് രജനികാന്ത് നായകനാകുന്ന 'വേട്ടൈയന്‍' റിലീസാകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com