
ഹൈദരാബാദ്: അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ പുഷ്പ 2 മറ്റൊരു ബോക്‌സ് ഓഫീസ് റെക്കോർഡ് കൂടി സ്വന്തമാക്കിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് (Pushpa 2 Breaks Box Office Records). ചിത്രത്തിൻ്റെ കളക്ഷൻ ഇപ്പോൾ 1500 കോടി കവിഞ്ഞതായാണ് വാർത്ത.റിലീസ് ചെയ്ത് ചുരുങ്ങിയ സമയം കൊണ്ട് 500 കോടി, 1000 കോടി ക്ലബ്ബിൽ കയറിയ ചിത്രം ഇതുവരെ ഒരു ഇന്ത്യൻ സിനിമയും നേടാത്ത റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഡിസംബർ 5ന് റിലീസ് ചെയ്ത പുഷ്പ 2 1500 കോടി സമാഹരിച്ചാണ് മറ്റൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്, പുഷ്പ 2 ലോകമെമ്പാടുമായി 14 ദിവസം കൊണ്ട് 1508 കോടി നേടിയെന്ന് മൈത്രി മൂവി മേക്കേഴ്‌സ് എക്‌സ് അക്കൗണ്ടിൽ പങ്കിട്ടു. ബോക്‌സ് ഓഫീസിൽ ചരിത്ര റെക്കോർഡ് തുടരുകയാണ്. ഏറ്റവും വേഗത്തിൽ 1500 കോടി രൂപ നേടിയ ഇന്ത്യൻ ചിത്രമാണ് പുഷ്പ 2 ദ റൂൾ. 14 ദിവസം കൊണ്ട് 1508 കോടി രൂപ സമാഹരിച്ചു" എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്.