
ബേസിൽ ജോസഫ് നായക കഥാപാത്രത്തിൽ വരുന്ന ചിത്രം " പ്രാവിൻകൂ ട് ഷാപ്പ് നാളെ പ്രദർശനത്തിന് എത്തും. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രേമലുവിന്‍റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്‍റെ ഈ വർഷത്തെ ആദ്യ സിനിമയായാണ് ചിത്രമെത്തുന്നത്. ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചെത്ത് സോങ്ങ് ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.
അൻവർ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിര്‍മിക്കുന്ന സിനിമയിൽ ബേസിലിനെ കൂടാതെ സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്, ചാന്ദ്‌നീ ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ്. തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു വിജയ് ആണ് ചിത്രത്തിലെ സംഗീതം നിർവഹിച്ചിരിക്കുന്നത്.