

മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന സിനിമയായ 'പൊറാട്ട് നാടക൦ നാളെ പ്രദർശനത്തിന് എത്തും. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആക്ഷേപഹാസ്യ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് പൊറാട്ട് നാടകം. സിനിമയുടെ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു
ഗോമാതാവും കമ്യൂണിസ്റ്റ് പച്ചയും ചാണകവും ക്യാപ്സ്യൂളും മറ്റുമൊക്കെ ഉൾക്കൊള്ളിച്ച ചിത്രത്തിന്റെ രസകരമായ രണ്ട് ടീസറുകൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം ' ഒരുങ്ങിയത് സിദ്ദിഖിന്‍റെ മേല്‍നോട്ടത്തോടെയാണ്. സിനിമയിലേതായി ഇറങ്ങിയ പാട്ടുകളും ഇതിനോടകം യൂട്യൂബിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.